റ്റി.എം.റഷീദിനെതിരെയുള്ള അവിശ്വാസം പാസ്സായി

ഈരാറ്റുപേട്ട നഗരസഭയില്‍ ഇടത മുന്നണിക്ക് ഭരണം നഷ്ട്ടമായി.നഗരസഭ ചെയര്‍മാനെ തിരായ പ്രമേയം.പാസായി. 28 അംഗ കൗണ്‍സിലില്‍ പതിനഞ്ച് പേരുടെ പിന്തുണയോടെ യാണ് പ്രമേയം പാസായത്. ഒരാളൊഴികെ മറ്റ് സി.പി.എം അംഗങ്ങള്‍ വിട്ട് നിന്നു.എല്‍. ഡി.എഫ് സ്വതന്ത്രന്‍ വി.കെ കബീറിന്റെ പിന്തുണയോടെയാണ് പ്രതിപക്ഷത്തിന്റെ വിജയം.

വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് വി.കെ കബീര്‍ പ്രമേയ ത്തിന് അനുകൂലമായി വോട്ട് ചെയ്തത്.വൻ പൊലീസ് സുരക്ഷയിലായിരുന്നു അവിശ്വാ സ പ്രമേയ ചർച്ച. യുഡിഎഫിലെ 11 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസത്തെ കേരള ജനപക്ഷത്തെ മൂന്ന് അംഗങ്ങളും പിന്തുണച്ചു.

സിപിഎം, സിപിഐ, എസ്ഡിപിഐ എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനി ന്നു. മുസ്‌ലീം ലീഗ്- എട്ട്, ജനപക്ഷം-നാല്, കോൺഗ്രസ്- മൂന്ന്, സിപിഎം- ഏഴ്, സിപിഐ-രണ്ട്, എസ്ഡിപിഐ- നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ഇതിൽ 15 പേരാണ് പ്രമേയത്തെ പിന്തുണച്ചത്. എൽഡിഎഫ് സ്വതന്ത്രൻ വി.കെ.കബീറാ ണ് അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയത്.

അതേസമയം, തനിക്ക് പാർട്ടി വിപ്പ് ലഭിച്ചിട്ടില്ലെന്ന് കബീർ വ്യക്തമാക്കി. ഈ ഭരണകാല യളവിൽ ചെയർമാനെതിരെ പ്രതിപക്ഷം കൊണ്ടുവരുന്ന രണ്ടാമത്തെ അവിശ്വാസ പ്രമേ യമാണിത്. സിപിഎം പ്രിതിനിധിയായി ജയിച്ച് നഗരസഭ ചെയർമാനായ ടി.എം. റഷീദ് ഇപ്പോൾ സിപിഎം അംഗമല്ല. റഷീദ്ന്‍റെ മെമ്പർഷിപ്പ് പാർട്ടി പുതുക്കി നൽകിയിട്ടില്ലെ ന്നാണ് വിവരം.