കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊ ഴിലുറപ്പ് പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി . ടൗൺഹാൾ വളപ്പിൽ വ്യക്ഷ തൈകൾ നട്ട്  വെെസ് പ്രസിഡന്റ്  റോസമ്മ  തോമസ് ഉദ്ഘാടനം  ചെയ്തു.

വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.എൻ.രാജേഷിന്റെ അധ്യക്ഷത യിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ബി.ആർ. അൻഷാദ്,ശ്യാമള ഗംഗാധരൻ ,ബ്ളോക്ക് പഞ്ചായത്തംഗം ഷക്കീലാ നസീർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എ. ഷെ മീർ, സുമി ഇസ്മായിൽ, വി.പി.രാജൻ, മഞ്ജു മാത്യു, ജോയിന്റ് ബ്ളോക്ക് ഡവലപ്മെ ന്റ് ഓഫീസർ  ടി.ഇ.സിയാദ്, ഹരിത കേരള മിഷൻ ബ്ളോക്ക്  കോർഡിനേറ്റർ അൻ ഷാദ് ഇസ്മായിൽ, തൊഴിൽ ഉറപ്പ് അസി. എഞ്ചിനിയർ അബി ബിജു, ആതിര, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.