അജിത്തിന്റെയും അഞ്ജുവിന്റെയും മാംഗല്യദിനത്തിൽ വേറിട്ട പരിസ്ഥിതിദിന സമ്മാനം ലഭിച്ച സന്തോഷത്തിലാണ് ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂളിലെ കുട്ടികൾ.
ഇളങ്ങുളം പുന്നപ്പാടിയിൽ രാജു , തുളസി ദമ്പതികളുടെ മകൾ അഞ്ജുരാജിന്റെയും വാഴുർ പൂവക്കുളത്തക്കരെ ജയരാജൻ ഗിരിജ ദമ്പതികളുടെ മകൻ അജിത്തും തമ്മിലു ള്ള വിവാഹ ദിനം ഇനി മുല്ലപ്പൂക്കളുടെ സുഗന്ധത്താൽ ഓർമ്മിക്കപ്പെടും. വധൂവരന്മാ ർ ചേർന്ന് വിവാഹ ദിനത്തിന്റെ ഓർമ്മയ്ക്കായി ഇളങ്ങുളം ശാസ്താ ദേവസ്വം സ്കൂളി ലെ കുട്ടികൾക്ക് സ്കൂൾ വളപ്പിൽ നടാനുള്ള മുല്ലത്തെകൾ സമ്മാനിച്ചു കൊണ്ട് പരി സ്ഥിതി ദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ജി ജിജി, പിടിഎ പ്രസിഡന്റ് അനൂപ്, മാതൃ സംഗമം പ്രസിഡന്റ് സുബിത ദിനേശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.