ഒഴുക്കിൽപ്പെട്ട ഓമനയമ്മയുടെ രക്ഷകന് സ്ഥലവും വീടും നൽകാനായി എൻ്റെ മണിമ ലയാർ ജനകീയ സമിതിയും ഡോ:എൻ ജയരാജ് എം എൽ എയും കൈകോർക്കുന്നു…
മണിമലയാറ്റിലെ ചതിചുഴികളിൽപെടാതെ രക്ഷപ്പെട്ട നാട്ടുകാരിക്കുവേണ്ടി രക്ഷകനെ കാണാൻ സ്ഥലം എംഎൽഎയും എൻ്റെ മണിമലയാർ ജനകീയ സമിതി ചെയർമാനു മായ ഡോ:എൻ.ജയരാജും സംഘവും എത്തി.മണിമലയ്ക്ക് സമീപത്തുനിന്നും അൻപത് കിലോമീറ്റർ വെള്ളത്തിൽ ഒഴുകിയെത്തി കുറ്റൂരിൽ വച്ച് വയോധികയെ രക്ഷപ്പെടുത്തി യ സിപിഎം ബ്രാഞ്ച് സെക്രട്ടറികൂടിയായ റെജി വർഗീസിന് ആദരവുമായി എൻ്റെ മ ണിമലയാർ ജനകീയകൂട്ടായ്മ ചെയർമാനും കാഞ്ഞിരപ്പള്ളി എംഎൽഎയുമായ ഡോ. എൻ ജയരാജ്, മണർകാട് സെൻമേരിസ് കോളേജ് പ്രിൻസിപ്പാൾ ഡോ. പുന്നൻ കുര്യൻ ജനകീയ സമിതി കോ -ഓർഡിനേറ്ററും ജില്ലാ പഞ്ചായത്ത് അംഗം എസ് വി സുബിൻ, സി പി എം കുറ്റൂർ ലോക്കൽ കമ്മിറ്റി അംഗം മിഥുൻ രാജ് പണിക്കർ എന്നിവർ എത്തിയത്.
രക്ഷാദൗത്യം അറിഞ്ഞ ഉടനെ എംഎൽഎയുടെ അഭ്യർത്ഥന മാനിച്ച് ഒരു അഭ്യുദയകാം ക്ഷി കറുകച്ചാൽ പഞ്ചായത്തിൽ നാല് സെൻറ് സ്ഥലം സൗജന്യമായി നൽകാമെന്ന് അറി യിച്ചിരുന്നു.എന്നാൽ താൻ ജനിച്ചുവളർന്ന സ്ഥലത്തുതന്നെ താമസിക്കാൻ ആണ് താല്പ ര്യമെന്നും റെജി വർഗീസ് എംഎൽഎ യെ അറിയിച്ചു.തുടർന്ന് കൈവശരേഖ മാത്രമുള്ള ഭൂമിയിൽ വീടു പണിയുന്നതിന് റവന്യൂ വകുപ്പിന്റെ അനുവാദം ലഭിക്കുന്ന മുറയ്ക്ക് എൻ്റെ മണിമലയാർ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകാൻ സന്നദ്ധമാണെന്നും ഡോ: എൻ ജയരാജ് എംഎൽഎ റെജിയേയും കുടുംബാംഗങ്ങളെയും അറിയിച്ചു. സ്വജീവൻ പണയപ്പെടുത്തി സഹജീവിയുടെ ജീവൻ സംരക്ഷിക്കുവാൻ ത യ്യാറായ കൂലിപ്പണിക്കാരനായ റെജിക്കും കുടുംബത്തിനും അവരുടെ സ്വപ്നമായ അന്തി ഉറങ്ങുവാൻ ഒരു വീട് ഇതോടെ പൂവണിയുകയാണ്.