വാഹനങ്ങളില്‍ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കര്‍ട്ടനും നീക്കാനാ യി മോട്ടര്‍ വാഹന വകുപ്പ് ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ എന്ന പേരില്‍ തുടങ്ങിയ പരിശോധ ന നിര്‍ത്തി. വാട്‌സാപ്പിലൂടെയാണ് ഗതാഗത കമ്മിഷണര്‍ പരിശോധന നിര്‍ത്താന്‍ ഉ ദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്.

രണ്ടു ദിവസമേ പരിശോധന ഉദ്ദേശിച്ചിരുന്നുള്ളുവെന്നും പരമാവധി വാഹനങ്ങള്‍ക്ക് പിഴയിട്ടെന്നുമാണ് കമ്മിഷണറുടെ വിശദീകരണം. 5 ദിവസം കൊണ്ട് അയ്യായിര ത്തോളം വാഹനങ്ങള്‍ക്കാണ് പിഴയിട്ടത്. മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വാ ഹനങ്ങളിലെ കര്‍ട്ടന്‍ നീക്കേണ്ടി വന്നു. അതേസമയം സര്‍ക്കാര്‍ തലത്തില്‍നിന്നുള്ള സമ്മര്‍ദം കാരണമാണ് പരിശോധന നിര്‍ത്തിയതെന്ന് ആക്ഷേപമുണ്ട്.