മാനസിക പ്രയാസം അനുഭവിക്കുന്നവരെ ക്ലിനികിലും വീടുകളിലുമായി പരിചരി ക്കുന്ന പദ്ധതിയായ എംപതിയുടെ പുതിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കാഞ്ഞിരപ്പ ള്ളി ദയ ചാരിറ്റബിൾ ട്രസ്റ്റും, കോതമംഗലം പീസ് വാലിയും, വടകര ആസ്ഥാനമായ തണ ലും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.സൈക്യാട്രിസ്റ്റ്, സൈക്കോളജി സ്റ്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നിവരടങ്ങുന്ന സംഘം മാസത്തിൽ രണ്ട് തവണയാണ് ഇ തിന് വേണ്ടി ഓരോ പ്രദേശത്തും എത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കു ന്നവർക്ക് സൗജന്യമായി ഡോക്ടറുടെ സേവനവും മരുന്നും എത്തിക്കലാണ് പദ്ധതിയു ടെ ലക്ഷ്യം.
കോട്ടയം ജില്ലയിൽ 12 യൂണിറ്റുകളാണ് കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്നത്. ഇതിനായി ലഭിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ കർമ്മം നൈനാർ മസ്ജിദ് അങ്കണത്തിൽ നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പ്രസിഡന്റ്‌ പി എം അബ്ദുൽ സലാം പാറയ്ക്കക്കൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. നൈനാർ മസ്ജിദ് ചീഫ് ഇമാം ഷിഫാർ മൗലവി അൽ കൗസരി അധ്യക്ഷനായി.  ദയാ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പേഴ്സും എംപതി വാളണ്ടിയേഴ്സും പങ്കെടുത്തു.