എലിക്കുളം: എലിക്കുളം ഗ്രാമപഞ്ചായത്തില്‍ നെല്‍ക്കൃഷിയില്‍ പുതു ചുവടുവെച്ച കാ രക്കുളം പാടശ്ശേഖരത്തില്‍ നെല്‍കൃഷിക്ക് ഉണര്‍വേകുന്നതിനുള്ള കര്‍മ്മ പദ്ധതി തയ്യാറാ ക്കുന്നതിന് കര്‍ഷകയോഗം തീരുമാനിച്ചു.പ്രതികൂല കാലാവസ്ഥകളെ അതിജീ വിച്ച് കൊ യ്ത്തിന് തയ്യാറാകുന്ന 20 ഏക്കര്‍ പാടത്തെ കൊയ്ത്ത് അടിയന്തരമായി പൂര്‍ത്തീകരി ക്കും.അരിയുടെ നിര്‍മാണം,മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സാധ്യത,വിതരണം തുടങ്ങി യവയുടെ സാധ്യതകളും തെരഞ്ഞെടുക്കും.

വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ചിറകളുടെ നിര്‍മാണം, പൊന്നൊഴുകും തോടിന് പുനര്‍ജ്ജനി എന്നിവ സാധ്യമാക്കി ജലസമൃദ്ധി ഉറപ്പാക്കി നെല്‍കൃഷിക്കുള്ള തുടര്‍സംവിധാനമാക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്യൂസ് പെരുമനങ്ങാട്ട് അധ്യക്ഷതവഹിച്ചു. എലിക്കുളം കൃഷി ഓഫീസര്‍ നിസ ലത്തീഫ്, അസി സ്റ്റന്റ് കൃഷി ഓഫീസര്‍ എ.ജെ. അലക്‌സ് റോയ്, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേ ഴ്‌സണ്‍മാരായ അനുപമ രാജപ്പന്‍, അന്‍ഷാദ് ഇസ്മായില്‍,വിപിന്‍ രാജു,അമ്മു മാത്യു, കര്‍ഷക പ്രതിനിധികളായ ജസ്റ്റിന്‍ ജോര്‍ജ്, ജോസ് ടോം ഇടശ്ശേരിപവ്വത്ത്, സനീഷ് ഭാസ്‌ക രന്‍, ടി.എന്‍. കുട്ടപ്പന്‍ താന്നിയ്ക്കല്‍, ശ്രീനിവാസന്‍ ആനന്ദഭവനം തുടങ്ങിയവര്‍ സംഗിച്ചു. 

പദ്ധതി നടത്തിപ്പിനായി കാരക്കുളം പാടശേഖരസമിതി രൂപീകരിച്ചു. ജോസ് ടോം ഇട ശ്ശേരിപവ്വത്ത് (പ്രസിഡന്റ്), ജസ്റ്റിന്‍ ജോര്‍ജ് മണ്ഡപത്തില്‍ (സെക്രട്ടറി), ജോസ് ജേക്കബ് കൊല്ലംപറമ്പില്‍ (വൈസ് പ്രസിഡന്റ്), ബെന്നി വയലില്‍ (ജോയിന്റ് സെക്രട്ടറി), ബിജു കെ.എം. കണ്ണംകുളത്ത് (ട്രഷറര്‍), മനോജ് തണ്ണികോട്ട്, എം.എം. ജോര്‍ജ് (കമ്മിറ്റിയംഗ ങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.