എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമൂഹ അടുക്കള എം.ജി.എം സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രവർത്തനമാരംഭിച്ചു.രാവിലെ പ്രവർത്തനമാരംഭിച്ച അ ടുക്കളയിലെ പാചകത്തിന് പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗല ദേവിയാണ് നേ തൃത്വം നല്കിയത്.നാട്ടിലെ ഉദാരമതികളും ഇക്കാര്യത്തിൽ പഞ്ചായത്തിനൊപ്പമുണ്ട്.സ മൂഹ അടുക്കളയിലേക്ക് 600കിലോ അരി സംഭാവന ചെയ്ത് എലിക്കുളം എം.ജി.എം. സ്കൂൾ ഹെഡ്മാസ്റ്റർ പി.എൻ.പ്രദീപ് കുമാർ മാതൃകയായി.
എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ്‌ പെ രുമനങ്ങാട്,വാർഡ് മെമ്പർ അഖിൽ കുമാർ തങ്കപ്പൻ,  സ്കൂൾ മാനേജർ രാജേഷ്.ആർ.
കൊടിപ്പറമ്പിൽ, വീവൺറസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രശേഖരൻ നാ യർ കണ്ണമുണ്ടയിൽ, അനിൽകുമാർ മഞ്ചക്കുഴിയിൽ, സി.ഡി.എസ്.ചെയർപേഴ്‌സൺ തു ടങ്ങിയവർ സന്നിഹിതരായിരുന്നു.
സമൂഹ അടുക്കളയിൽ ആദ്യദിനം നൂറു പേർക്കുള്ള ഭക്ഷണമാണ് തയ്യാറാവുന്നത്. ആളു കളുടെ എണ്ണം കൂടുന്നതനുസരിച്ച് വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾക്കുള്ള ഭക്ഷ ണം തയ്യാറാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്  എം.പി.സുമംലദേവി പറഞ്ഞു സമൂഹ അടുക്കളയിൽ എത്തുന്നവർക്ക് സൗജന്യമായി മാസ്ക് ഡി.വൈ.എഫ്.ഐ മഞ്ചക്കുഴി യൂണിറ്റ് നല്കി.