എലിക്കുളം ഗ്രാമപഞ്ചായത്തിൽ വിവിധങ്ങളായ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ക്ഷീണമകറ്റുവാൻ ഇനി ചായയും, ചെറുകടിയുമാണ്ടാവും, ഇനി ഈ പഞ്ചായത്തിലെ ത്തിയാൽ അല്പം താമസം നേരിട്ടാലും വിശന്നിരുന്ന എന്ന പരാതി ഉണ്ടാകാനിടയില്ല. ഈ പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ രണ്ടാമത്തേതും,കോട്ടയം ജില്ലയിലെ ആദ്യ ത്തേയും പഞ്ചായത്താണ് എലിക്കുളം കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കിയ ആദ്യ പഞ്ചായത്ത് പിണറായി പഞ്ചായത്താണ്. പദ്ധതിയ്ക്കായി മറ്റൊരു തരത്തിലുള്ള ഫ ണ്ടും ഇല്ല പദ്ധതിയുടെ ചിലവ് പൂർണ്ണമായും  വഹിക്കുന്നത് പഞ്ചായത്തംഗങ്ങളും, ജീ വനക്കാരുമാണെന്ന പ്രത്യേകത കൂടിയുണ്ട്. സാധാരണക്കാർക്കും, പ്രായമായവർക്കും പദ്ധതി ഏറെ പ്രയോജനകരമാകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷാജി പറഞ്ഞു.
ചായയും, ചെറുകടിയം നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാ ര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ റ്റി എൻ.ഗിരീഷ് കുമാർ നിർവ്വഹിച്ചു. എലിക്കുളം ഗ്രാ മപഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഷാജി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് സിൽ വി വിൽസൺ, സ്ഥിരം സമിതി അധ്യക്ഷന്മാർ പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് സെ ക്രട്ടറി സിബി ജോസ് കെ ,അസിസ്റ്റൻ്റ് സെക്രട്ടറി ജോയ്സ് സെബാസ്റ്റ്യൻ, സി.ഡി.എസ്. ചെയർപേഴ്സൺ രാജമ്മ ടീച്ചർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.പഞ്ചായത്തിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എ ത്തിക്കാൻ മുൻപ്  സ്വന്തമായി യുടൂബ് ചാനൽ ആരംഭിച്ച് ശ്രദ്ധ നേടിയിട്ടുണ്ട് എലിക്കു ളം പഞ്ചായത്ത്.