എലിക്കുളം:കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇനിയും നെൽകൃഷി ബാക്കി നിൽക്കുന്ന
കാപ്പുകയം പാടശേഖരത്തിലെ കൃഷിക്കായുള്ള നെൽ വിത്ത് വിതരണം ആരംഭിച്ചു.
ഉമ ,ശ്രേയസ്സ് എന്നീ ഇനങ്ങളിൽ പെട്ട നെൽ വിത്തുകളാണ് വിതരണം ചെയ്യുന്നത്.
ഒന്നര ഏക്കറിൽ നിന്നും നാല്പത് ഏക്കറിലേയ്ക്ക് എന്ന തരത്തിലാണ് എലിക്കുളം ഗ്രാ മ പഞ്ചായത്തിൽ നെൽക്കൃഷി വ്യാപിച്ചത്.എലിക്കുളം റൈസ് എന്ന പേരിൽ സ്വന്തം
ബ്രാൻഡഡ് അരിയും പുറത്തിറക്കി മാതൃക കാട്ടി കാപ്പു കയം പാടശേഖരസമിതി.
ജോസഫ് സെബാസ്റ്റ്യൻ ഞാറയ്ക്കൽ പ്രസിഡന്റായും ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ കൺവീനറായും പാടശേഖര സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.വി ത്തുവിതരണം എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിത്സൻ അദ്ധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും കൃഷി ഓഫീസർ
രശ്മി പ്രഭാകർ പദ്ധതി വിശദീകരണവും നടത്തി. ഗ്രാമ പഞ്ചായത്തംഗം ആശാമോൾ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, അനൂപ്കെ .കരുണാകര ൻ, പാടശേഖര സമിതി ഭാരവാഹികളായ ജോസഫ് സെബാസ്റ്റ്യൻ ഞാറയ്ക്കൽ, ജസ്റ്റി ൻ ജോർജ് മണ്ഡപത്തിൽ, ടി.എൻ. കുട്ടപ്പൻ താന്നിക്കൽ, സനീഷ് ഭാസ്ക്കരൻ, എം. എം.മാത്യം മണ്ഡപത്തിൽ,ജോസ് കൊല്ലം പറമ്പിൽ, സാജൻ ചെഞ്ചേരിൽ തുടങ്ങിയ വർ പ്രസംഗിച്ചു.