എലിക്കുളം ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തേനീച്ച വള ർത്തൽ പഠന പരിപാടി സംഘടിപ്പിച്ചു. പ്രായോഗികതയിൽ ഊന്നിയ പഠന പരിപാടി കൾക്ക് മാവേലിക്കര ഹോർട്ടി കോർപ്പ് പ്രോഗ്രാം ഓഫീസർ ബെന്നി ഡാനിയേൽ നേ തൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചാ യത്തംഗം മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ കെ.എ.ശ്രീല ക്ഷ്മി, അസി. കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, അനൂപ്.കെ.കരുണാകര ൻ, എലിക്കുളം നാട്ടു ചന്ത പ്രസിഡന്റ് വി.എസ്. സെബാസ്റ്റ്യൻ വെച്ചൂർ, എലിക്കുളം ഹണി ക്ലബ് പ്രസിഡന്റ് ബെന്നി ജോസ് ചെമ്പകശ്ശേരി തുടങ്ങിയവർ സംസാരിച്ചു.