എലിക്കുളം:കൃഷി വകുപ്പിന്റെ സമഗ്ര പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി ശീ തകാല പച്ചക്കറി വിളകളായ കാബേജ്, കോളിഫ്ളവർ എന്നിവയുടെ തൈകൾ എലി ക്കുളം കൃഷി ഭവൻ വഴി വിതരണം ചെയ്തു.എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ്കമ്മറ്റി ചെയർപേഴ്സൺ സൂര്യാ മോൾ അദ്ധ്യക്ഷയായി.അസി കൃഷി ഓഫീസർ എ.ജെ. അലക്സ് റോയ് പദ്ധതി വിശദീകരണം
നടത്തി.
പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട് കാർഷികവികസന സമിതിയംഗം ജൂബിച്ചൻ ആന്റണി ആനിത്തോട്ടം, പനമറ്റം ദേശീയ വായനശാല വനിതാവേദി കൺവീനർ
ജിഷ മോൾ ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.