എരുമേലി ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ പാണപിലാവില്‍ വീണ്ടും കാട്ടാനശല്യം രൂക്ഷമായി. വനാതിര്‍ത്തിയോടു ചേര്‍ന്നു വസിക്കുന്ന കര്‍ഷകര്‍ ഭീതി യോടെയാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്.കഴിഞ്ഞ ദിവസം രാത്രിയില്‍ തലപ്പള്ളി വടക്കേതില്‍ ശ്രീധരന്‍ നായര്‍,പുളിച്ചമാക്കല്‍ സുധീഷ്, തലപ്പള്ളി വടക്കേതില്‍ മാധവന്‍ നായര്‍ എന്നിവരുടെ പുരയിടങ്ങളിലെ കൃഷിക്ക് വ്യാപക നാശമുണ്ടായി.

കാട്ടുമൃഗങ്ങളുടെ ശല്യം തടയുന്നതിനായി സോളാര്‍ വേലി നിര്‍മ്മിക്കണമെന്നാവശ്യ പ്പെട്ട് പാണപിലാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാതൃക പുരുഷ സ്വാശ്രയ സംഘം, മഹാത്മഗാന്ധി വായനശാല എന്നിവയുടെ നേതൃത്വത്തില്‍ ഒന്നിലധികം നിവേദനങ്ങള്‍ വകുപ്പു മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും എം.എല്‍.എ.യ്ക്കും നല്‍കിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു.

തീരുമാനങ്ങളുണ്ടാകാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങു മെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.