മുണ്ടക്കയം: മനസ്സ് മടുത്തു, കൃഷി നിര്‍ത്തുകയാണ്. കഷ്ടപ്പെട്ടു നട്ടുനന ച്ചുണ്ടാക്കിയ 200 വാഴകള്‍ ആനക്കൂട്ടം നശിപ്പിച്ചപ്പോഴാണ് ആന്റണി യുടെ ഈ വാക്കുകള്‍. കോരുത്തോട് പഞ്ചായത്തിലെ പുഞ്ചവയല്‍ അഞ്ഞൂറ്റിനാല് കോളനിയില്‍ ആനയിറങ്ങി കൃഷി നശിപ്പിക്കുന്നതു നിത്യസംഭവമാണ്. പലപ്പോഴും ചെറിയ നഷ്ടങ്ങളിലൊതുങ്ങിയെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വന്‍തോതിലുള്ള കൃഷി നാശമാണ് ഈ മേഖല കളിലുണ്ടായിരിക്കുന്നത്. കൂട്ടമായെത്തുന്ന ആനകളെ പടക്കമെറിഞ്ഞും പാട്ടയ്ക്കടിച്ചും മടക്കി അയയ്ക്കുകയായിരുന്നു പതിവ്. പക്ഷേ രാത്രി വൈകിയെത്തി നിശബ്ദമായി വിളവ് നശിപ്പിച്ച് മടങ്ങുന്ന ആനകള്‍ക്ക് മുന്നില്‍ നാട്ടുകാര്‍ നിസ്സഹായരാവുകയാണ്.
ആനപ്പേടിയില്‍ ഒരു ഗ്രാമം

ആനയിറങ്ങിയതിനുശേഷം പകലുപോലും പുറത്തിറങ്ങാന്‍ മടിക്കുക യാണ് ഇവിടത്തുകാര്‍. കുട്ടികളെ സന്ധ്യ കഴിഞ്ഞാല്‍ വീടിനു പുറത്തിറ ക്കില്ല. അഞ്ഞൂറ്റിനാലിലെ വിലങ്ങുപാറ അജിത്തിന്റെ വീട്ടിനു തൊട്ടടു ത്തുവരെ ആനകള്‍ എത്തിയിരുന്നു. ഒട്ടേറെ കുടുംബങ്ങളുള്ള ഈ മേഖല കളില്‍ ആനയിറങ്ങുന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിട്ടു ണ്ട്. നാട്ടുകാര്‍ അതിരിടുന്ന കമ്പികളെല്ലാം നശിപ്പിച്ചാണ് ആനകള്‍ കാട് കയറി വരുന്നത്.

നഷ്ടം സാധാരണ കര്‍ഷകന്

റബര്‍ തോട്ടങ്ങളില്‍ ആനശല്യം കുറവാണ്. ഭക്ഷണത്തിനു വേണ്ടി കാടി റങ്ങുന്ന ആനകള്‍ നശിപ്പിക്കുന്നതു പലപ്പോഴും വാഴത്തോപ്പുകളും മറ്റു കൃഷികളുമാണ്. വേനല്‍ക്കാലത്ത് വെള്ളം ടാങ്കറുകളിലെത്തിച്ച് വിള നനച്ചുവന്ന കൃഷിക്കാരുടെ സ്വപ്നങ്ങളാണ് ഒരു രാത്രി കൊണ്ട് ഇല്ലാതാ യത്. കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പുകള്‍ ഉള്‍പ്പെടെയു ള്ളവ ആനകള്‍ നശിപ്പിച്ചിരിക്കുന്നു.
എന്തുകൊണ്ട് നാട്ടിലേക്ക്

കാട്ടില്‍ ഭക്ഷണമില്ലാതാവുമ്പോഴാണ് ആനകള്‍ ജനവാസ കേന്ദ്രങ്ങളിലേ ക്കിറങ്ങുന്നത്. ചക്ക പഴുത്തു തുടങ്ങുന്ന മാസങ്ങളിലാണ് ആനശല്യം ഏറ്റവുമധികം. ചക്ക പറിക്കാന്‍ പ്ലാവുകള്‍ പൂര്‍ണമായും നശിപ്പിക്കുക യാണ് പതിവ്. തെങ്ങിന്റെ പുറംതൊലിയും ഇവര്‍ക്കേറെ പ്രിയം. കുട്ടി യാനകള്‍ക്ക് വേണ്ടിയാണ് പ്രധാനമായും വാഴകള്‍ നശിപ്പിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലെങ്കില്‍പ്പോലും കുരുമുളക് പോലുള്ള വിളകളും വ്യാപകമായി നശിപ്പിക്കുന്നു.

സോളര്‍ വേലി വേണം

എരുമേലി മുതല്‍ കാരിശ്ശേരി വരെയുള്ള 20 കിലോമീറ്ററില്‍ സോളര്‍ വൈദ്യുതി വേലികളുണ്ട്. പക്ഷേ, കാരിശ്ശേരി മുതല്‍ മാങ്ങാപ്പെട്ട വരെ യുള്ള രണ്ടര കിലോമീറ്റര്‍ സോളര്‍ വൈദ്യുതി വേലികളില്ലാത്ത ഭാഗങ്ങ ളിലൂടെയാണ് ആനക്കൂട്ടം കടന്നുവരുന്നത്. ഈ ഭാഗങ്ങളില്‍ കൂടി വേലി കള്‍ സ്ഥാപിച്ചാല്‍ ആനക്കൂട്ടം ജനവാസ മേഖലകളിലേക്ക് കടന്നുവരുന്ന ത് തടയാന്‍ സാധിക്കും. കാട്ടില്‍ നിന്നു നാട്ടിലെത്താനുള്ള ഏകമാര്‍ഗമാ ണിത് എന്നതാണ് ഇവിടത്തെ ജനങ്ങളുടെ ഭീതിക്കു കാരണം.