കോരുത്തോട്ടിൽ വീണ്ടും കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.പട്ടാളക്കുന്ന് ഭാഗത്ത് വെളുപ്പിന് ഉണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ തൈപ്പറമ്പിൽ മോഹനൻ, തൈപ്പറമ്പിൽ ശശി ,വാണിപ്പുരക്കൽ സിബി എന്നിവരുടെ കൃഷിഭൂമിയിൽ റബ്ബർതൈ കൾ ഉൾപ്പടെ കപ്പ, വാഴ, കൊടി  മുതലായവ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവ സങ്ങളിൽ പട്ടാളകുന്ന് ഭാഗത്ത് കൊച്ചുപറമ്പിൽ വിദ്യാധരൻ ,കുമാര മംഗലം സുനിൽ മൂലേ കടുപ്പിൽഅമ്മിണി ,കുന്നേൽ പറമ്പിൽ കൃഷ്ണൻകുട്ടി ,എന്നിവരുടെ കൃഷിഭൂമി യിൽ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു .
സോളാർ വേലികളും കിടങ്ങുകളും നിർമ്മിക്കുമെന്ന് അധികൃതർ പറയുന്നുണ്ടങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. കൊമ്പുകുത്തി മുതൽ കണ്ടംകയം വരെ യുള്ള പത്ത് കിലോമീറ്റർ ദൂരം കൂടി സോളാർ വേലി നിർമ്മിച്ചാൽ വനാതിർത്തി പൂർണ്ണമായി സുരക്ഷിതമാകും നിലവിൽ അഞ്ച് കിലോമീറ്റർ സോളാർ വേലി നിർമ്മിക്കാൻ വനംവകുപ്പിന് അനുമതി ലഭിച്ചിട്ടുണ്ട് എങ്കിലും നിർമ്മണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല .  കാട്ടാനയുടെ ആക്രമണം തടയാൻ ഫോറസ്റ്റ് അധികാരികൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ കോരുത്തോട് ഏരിയയിൽ ഉള്ള കൃഷിക്കാരെ മുഴുവൻ സംഘടിപ്പിച്ച്  വ്യാപകമായ സമര പരിപാടിയിലേക്ക് നീങ്ങുമെന്നും കൃഷി നാശം ഉണ്ടായ    കർഷകർക്ക് അടിയന്തര സഹായം നൽകുന്നതിനുള്ള നടപടി സർക്കാറിന്റെ ഭാഗത്ത് നിന്നു ഉണ്ടാകണമെന്ന് വാർഡ് മെമ്പർ ജോജോ പാമ്പാടത്ത് അധിക്യതരോട് അവശ്യപ്പെട്ടു .