മുണ്ടക്കയം: പുലിക്കുന്ന് ഓലിക്കപ്പാറയിൽ റെനി തോമസാണ് ആനയുടെ മുന്പിൽ അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6.45ാടെ പുലിക്കുന്ന് ടോപ്പ് മുളംകൂട്ടത്തിനു സമീപമാണ് ആനയെ റോഡിൽ കണ്ടത്.  കർണാടകയിൽ ജോലി ചെയ്യുന്ന റെനി മുണ്ടക്കയത്ത് ബസിൽ കയറുന്നതിനായിൽ ബൈക്കിൽ പോകവെയാണ് ആനയുടെ മുന്പ് അകപ്പെട്ടത്.

ഭയന്ന് ബൈക്കിൽ നിന്നിറങ്ങുന്നതിനിടെ ബൈക്ക് മറിഞ്ഞ് കാലിൽ വീണു. തുടർന്ന് ഓടി രക്ഷപെടുകയായിരുന്നു. മുട്ടിനു പരിക്കേറ്റു. അയൽവാസിയായ മാഞ്ചിറക്കൽ ജയൻ, തേക്കനംപൊയ്കയിൽ പ്രകാശ് എന്നിവരെക്കൂട്ടി തിരികെയെത്തി ബൈക്കെടുത്തു.

ഇവർ നോക്കിയപ്പോൾ റോഡിനു താഴെയായി ആന നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. രാത്രിയിലും നാല് ആനകൾ ഇവിടെ നിൽപ്പുണ്ട്. നാട്ടുകാർ ഭീതിയിലാണ്.