രണ്ട്മാസമായി തുടരുന്ന കാട്ടാനശല്യത്തില്‍ കോരുത്തോട് കണ്ടങ്കയം മൂഴിക്കയം പാറാ ന്തോട്പ്രദേശത്തെ ജനങ്ങള്‍ ഭീതിയില്‍. ദിവസങ്ങളുടെ ഇടവേളയില്‍ എട്ടോളം തവണ യാണ് കാട്ടാനക്കൂട്ടം കോരൂത്തോട്ടിലെ കണ്ടങ്കയം, പട്ടാളകുന്ന്, പെരുവന്താനം പഞ്ചായ ത്തില്‍പ്പെട്ട മൂഴിക്കല്‍, പാറാന്തോട് എന്നിവിടങ്ങളിലെ കൃഷിഭൂമി നശിപ്പിച്ചത്.

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ ശബരിമല വന മേഖലയില്‍ നിന്നും അഴുതയാര്‍ നീന്തിയാണ് ആനകള്‍ ജനവാസമേഖലകളിലെത്തുന്നത്. രാത്രിയാകുന്ന തോടെ കൃഷിയിടങ്ങളിലെത്തുന്ന ആനകള്‍ തെങ്ങ്, കമുക്, വാഴ, കൊക്കോ, കുരുമുളക് കൊടി എന്നിവ വ്യാപകമായി തകര്‍ക്കുകയാണ്. മുപ്പതടിയോളം ഉയരമുള്ള തെങ്ങ് കടപുഴക്കിയ ശേഷം ചവിട്ടി പൊട്ടിച്ച് ഭക്ഷിക്കുകയാണ്.  വാഴയും മറ്റ് വിളകളും പൂര്‍ണ്ണമായും ഒടിച്ചും ചവിട്ടിയുമാണ് നശിപ്പിക്കുന്നത്.

പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമാണ് നാട്ടുകാര്‍മിക്കപ്പോഴും  ആനകളെ തുരത്തുന്നത്. നാട്ടുകാര്‍ക്ക് നേരെ ഇവയുടെ ആക്രമണം ഉണ്ടായിട്ടില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ആനപ്പേടിയില്‍ സന്ധ്യയ്ക്ക് ശേഷം വീടിന് പുറത്തിറങ്ങുവാന്‍ ഭയക്കുകയാണ്.

കോരുത്തോട് കണ്ടങ്കയം പ്രദേശത്തെ മുണ്ടക്കല്‍ ജോസഫ്,അടുപ്പുകല്ലുങ്കല്‍ വര്‍ക്കി ച്ചന്‍,പെരുവംകുന്നേല്‍ വിനോദ്,ഔസേപ്പച്ചന്‍ അടുപ്പുകല്ലുങ്കല്‍,ഫ്രാന്‍സിസ് പെരു വംകുന്നേല്‍, കുഴിപ്പാല ജൂബി,വെള്ളമറ്റത്തില്‍ റെജി, കോരുത്തോട് മൂഴിക്കല്‍ ഭാഗത്ത് നമ്പുപാറ കൊച്ചുവീട്ടില്‍ ദിവാകരന്‍,പ്രഭാകരന്‍ കൊച്ചുവീട്ടില്‍, പ്രദീപ് കാരേപ്ലാക്ക ല്‍,വിജയന്‍ കൊച്ചുവീട്ടില്‍ തുടങ്ങി ഇരുപത്തിയഞ്ചിലധികം കര്‍ഷകരുടെ കൃഷി നശി പ്പിച്ചു. നഷ്ടപരിഹാര തുകയും ലഭിക്കുന്നില്ല. വനം കൃഷി വകുപ്പുകള്‍ സ്ഥലത്തെത്തി നഷ്ടക്കണക്ക് തിട്ടപ്പെടുത്തുന്നുണ്ട്.കഴിഞ്ഞ കാലങ്ങളില്‍ കൃഷി നശിപ്പിച്ചവര്‍ക്ക് നഷ്ട പരിഹാരം ലഭിച്ചെങ്കിലും അടുത്ത കാലത്തായി വനംവകുപ്പും കൃഷിവകുപ്പും നഷ്ടം വിലയിരുത്തിയെങ്കിലും നാളിത് വരെ ലഭിച്ചിട്ടില്ല.കഴിഞ്ഞ കാലങ്ങളില്‍ കര്‍ഷകര്‍ക്ക് ലഭിച്ച തുക സംഭവിച്ച നഷ്ടം നികത്തുവാന്‍ പര്യാപ്തമായിരുന്നില്ല.

പ്രദേശത്ത് കിടങ്ങുകളുടെയും വൈദ്യുത വേലിയുടെയും വനംവകുപ്പ് നിര്‍മ്മിച്ച് വരുന്നുണ്ടെങ്കിലും അടിയന്തിരമായി നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കണമെ ന്നാണ് ജനങ്ങളുടെ ആവശ്യം.