എരുമേലി : കുലകളും വാഴകളും ചവിട്ടിമെതിച്ച കാഴ്ച കണ്ട് കർഷകർ നടുങ്ങി. മാസ ങ്ങളോളം മലയോരത്ത് അദ്ധ്വാനിച്ച് നട്ടു വളർത്തി പരിപാലിച്ചെടുത്ത് പാകമായ നൂറ് കണക്കിന് വാഴകളാണ് ആനകൾ ചവിട്ടിമെതിച്ച് നശിപ്പിച്ചത്. ശബരിമല പരമ്പരാഗത കാനനപാത ആരംഭിക്കുന്ന എരുമേലിയിലെ കോയിക്കക്കാവിലാണ് സംഭവം. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് ആനക്കൂട്ടമെത്തിയത്.
പുളിമൂട്ടിൽ മുഹമ്മദ് ബഷീറിൻറ്റെ പറമ്പിൽ 150 ൽ പരം വാഴകൾ തകർത്തു. കിഴക്കേ തിൽ മാത്തുക്കുട്ടി, ചീരംചേമ്പിൽ തങ്കച്ചൻ, കണ്ടംകുളത്ത് തമ്പി എന്നിവരുടെ പറമ്പു കളിൽ നൂറ് കണക്കിന് കപ്പയും വാഴയും ഉൾപ്പടെ കൃഷികൾ നശിപ്പിച്ചിട്ടാണ് ആനക്കൂ ട്ടം കാട് കയറിയത്. ഏറെ ദയനീയമാണ് ഈ മേഘലയിലെ കർഷകരുടെ സ്ഥിതി. ശബരിമല വനത്തിൽ നിന്ന് ആനകളും പോത്ത്, പന്നി  ഉൾപ്പടെ മൃഗങ്ങൾ ഭകഷണത്തിന് വേണ്ടി കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
മരത്തിന് മുകളിലെ ഏറുമാടത്തിൽ രാത്രി ഉറക്കമൊഴിഞ്ഞ് കാവലിരുന്ന് തീ കത്തിച്ചും പന്തം കൊളുത്തിയും പാട്ട കൊട്ടി ശബ്ദമുണ്ടാക്കിയും പടക്കങ്ങൾ പൊട്ടിച്ചുമാണ് മൃഗ ങ്ങളെ തുരത്തുന്നത്. കഴിഞ്ഞ ദിവസം കാറ്റും മഴയും മൂലം കാവലിരിക്കാൻ കഴിഞ്ഞി ല്ല. കോയിക്കക്കാവിൽ വനംവകുപ്പിൻറ്റെ സൗരവേലി അവസാനിക്കുന്ന ഭാഗത്താണ് മൃഗങ്ങൾ കൂട്ടമായി കാടിറങ്ങുന്നത്. വേലി രണ്ട് കിലോമീറ്റർ കൂടി നീട്ടിയാൽ കൊപ്പം, എലിവാലിക്കര പ്രദേശങ്ങളിലെ വനാതിർത്തികളിൽ മൃഗങ്ങളിറങ്ങി കൃഷികൾ നശിപ്പിക്കുന്നത് ഒഴിവാക്കാനാകും.
മലമുകളിലും കുന്നിൻചെരുവിലും ആകെയുളള കിടപ്പാടവും കൃഷിഭൂമിയുമായി ക്ലേശിച്ചു ജീവിക്കുന്ന കർഷകർ അദ്ധ്വാനിച്ചുണ്ടാക്കുന്ന കൃഷിക്ക് കാവലിരുന്നിട്ടും പ്രയോജനമില്ലാതെ വൻ നഷ്ടവും ഭീതിയും ദുരിതങ്ങളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.