മാസങ്ങളുടെ ഇടവേളക്കുശേഷമാണ് കാഞ്ഞിരപ്പള്ളി എലഗന്റ്‌സില്‍ ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ തുറന്നത്.വൈകുന്നേരം ആറു മണിയോടെയാണ് ബാര്‍ ആന്റ് ബിയര്‍ പാര്‍ലര്‍ തുറന്നത്. രാവിലെ പതിനൊന്ന് മണി മുതല്‍ വൈകുന്നേരം പതിനൊന്ന് മണി വരെയാണ് പ്രവര്‍ത്തന സമയം.

സമീപ പ്രദേശങ്ങളില്‍ കാഞ്ഞിരപ്പള്ളി എലഗന്‍സ് മാത്രമാണ് തുറന്നിട്ടുള്ളത്. ഏപ്രില്‍ രണ്ട് മുതല്‍ വിദേശ മദ്യ വില്‍പ്പനയും ആരംഭിക്കുമെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.ദേശീയ പാതയോരങ്ങള്‍ക്ക് സമീപത്തെ ബാറുകള്‍ പൂട്ടണമെന്ന് കോടതി വിധിയോടെയാണ് ബാറുകള്‍ പൂട്ടിയത്.
സമീപത്തെ മറ്റൊരു ബിയര്‍ ആന്റ് വൈന്‍ പാര്‍ലറായ ഹോട്ടല്‍ മുക്കാടന്‍സിലും (ഹിൽടോപ്പ്) വരും ദിവസത്തില്‍ ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ആരംഭിക്കുമെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് പറഞ്ഞു.