പൊന്‍കുന്നം: ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഏറ്റവും അധികം കടന്ന് പോ വുന്ന കെ.വി.എസ്സ് .- എരുമേലി റോഡിന്റെ കെ.വി.എം. എസ്സ് ആശുപത്രിയ്ക്ക് സമീപം മൂലകുന്ന് ജംഗ്ഷനില്‍ വഴി സൈഡില്‍ നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റ് വാഹന ങ്ങള്‍ക്കും ,കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. ഈ പോസ്റ്റ് നില്‍ക്കുന്ന ഭാഗം വീതി കുറഞ്ഞതും, വളവും കൂടിയാണ്.
എരുമേലി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് എതിരെ ഒരു വാഹനം വന്നാല്‍ സൈഡ് കൊടുക്കാനാവാതെ ഈ പോസ്റ്റില്‍ ഇടിക്കുമെന്നുള്ളത് ഉറപ്പാണ് .പിന്നെ ഇവര്‍ക്കുള്ള ആശ്രയം റോഡിന് വെളിയില്‍ചാടുകയാണ്.
ഇത് സമീപത്തുള്ള കടകള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമാണ് ദുരിതമാവുന്നത്. പോസ്റ്റ് ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാന്‍ നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്കിയെങ്കിലും യാതൊരു നടപടിയിമില്ല. വാഹനങ്ങള്‍ അമിത വേഗതത്തില്‍ കടന്ന് പോവുന്ന ഈ റോഡില്‍ വേഗത കുറയ്ക്കാന്‍ ഒരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്നും ഇല്ല.