പൊൻകുന്നം :യുഡിഎഫ് പത്തനംതിട്ട പാർലമെൻറ് മണ്ഡലം യുഡിഎഫ്സ്ഥാനാർത്ഥി ആന്റോ  ആൻറണിയുടെ പ്രചരണം ആഘോഷമാക്കി ചിറക്കടവിലെ യുഡിഎഫ്പ്രവ ർ ത്തകർ.ചിറക്കടവ് പഞ്ചായത്തിലെ ഇരുപതാം മൈൽ ,ചെന്നാകുന്ന് , തെക്കേത്തുകവ ല ,ചെറുവള്ളി ,മൂലേപ്ലാവ്, പഴയിടം ,മണ്ണം പ്ലാവ്, കുന്നും ഭാഗം, പൊൻകുന്നം ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ വൻ വരവേൽപ്പ് നൽകി നിരവധി സ്ത്രീകളും മുതിർന്നവരും കുട്ടികളും ചെറുപ്പക്കാരും വഴിയരികിൽ കാത്തു നിന്നു സ്ഥാനാർത്ഥിയെ സ്വീകരിച്ചു .
പ്രചരണ പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി എംഎൽഎ ഡോക്ടർ എൻ ജയ രാജ് നിർവഹിച്ചു. യുഡിഎഫ് നേതാക്കളായ ബാബു ജോസഫ്, എ എം മാത്യു, പി.എം സലിം,അബ്ദുൽ കരീം മുസ്‌ലിയാർ, പി സതീഷ് ചന്ദ്രൻ നായർ, ജയകുമാർ കുറിഞ്ഞിയി ൽ, ലാജി നടത്താനേ, പി എൻ ദാമോദരൻ പിള്ള, കെ.കെ.ഹരി, സേവിയർ മൂലകുന്ന്, ബാബുരാജ്, റ്റി.എ ഷിഹാബുദ്ദീൻ ,പി.എം മാത്യു, സനോജ് പനക്കൽ, ഷിജോ കൊട്ടാരം തുടങ്ങിയവർ നേതൃത്വം നൽകി.