പ​ത്ത​നം​തി​ട്ട ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട 23 പ​ത്രി​ക​ക​ളി​ല്‍ 19 എ​ണ്ണം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് അം​ഗീ​ക​രി​ച്ചു. സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യ പു​ഷ്പാ​ഗം​ദ​ന്‍റെ പ​ത്രി​ക ഫോം 26 ​സ​ത്യ​വാ​ങ്മൂ​ലം പൂ​ര്‍​ണ​മ​ല്ലാ​ത്ത​തി​നാ​ല്‍ ത​ള്ളി.

സി​പി​എ​മ്മി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും ഡെ​മ്മി സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ യ​ഥാ​ക്ര​മം ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ന്‍, അ​ശോ​ക​ന്‍ കു​ള​ന​ട എ​ന്നി​വ​രു​ടെ പ​ത്രി​ക​ക​ളും ത​ള്ളി. പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​ക അം​ഗീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡെ​മ്മി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ത്രി​ക ത​ള്ളി​യ​ത്.

യു​ഡി​എ​ഫി​ലെ ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ​യും എ​ല്‍​ഡി​എ​ഫി​ലെ വീ​ണാ കു​ര്യാ​ക്കോ​സി​ന്‍റെ​യും (വീ​ണാ ജോ​ർ​ജ്) നാ​ലു വീ​തം പ​ത്രി​ക​ക​ളും എ​ന്‍​ഡി​എ​യു​ടെ കെ. ​സു​രേ​ന്ദ്ര​ന്‍റെ മൂ​ന്നും എ​സ് യു​സി​ഐ​യു​ടെ ബി​നു​വി​ന്‍റെ ര​ണ്ടും സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി ആ​ര്‍. ര​തീ​ഷ് കു​മാ​റി​ന്‍റെ ര​ണ്ടും ബി​എ​സ്പി​യു​ടെ പി.​സി. ഷി​ബു​വി​ന്‍റെ മൂ​ന്നും എ​പി​ഐ​യു​ടെ ജോ​സ് ജോ​ര്‍​ജി​ന്‍റെ ഒ​രു പ​ത്രി​ക​യും അം​ഗീ​ക​രി​ച്ചു. നി​ല​വി​ൽ എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന​ത്. ‌