കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ ചിറ്റടിപ്പടി-ഇളംങ്കാവ് റോഡ് സഞ്ചാ രയോഗ്യമാക്കി. പഞ്ചായത്ത് ഫണ്ട് 12.50 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയിലു ള്‍പ്പെടുത്തി 3.25 ലക്ഷം രൂപയും ചെലവാക്കിയാണ് റോഡ് നിര്‍മിച്ചത്. 17 വര്‍ഷം മുന്‍ പ് നിര്‍മിച്ച് റോഡ് മണ്ണും ചെളിയും നിറഞ്ഞ് കാല്‍ നട പോലും ദുസഹമായിരുന്നു. നാ ല് വര്‍ഷം കൊണ്ട് വിവിധ പണ്ട് ഉപയോഗിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
പ്രദേശത്തെ 40 കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതാണ് റോഡ്്. മഴയകാലത്ത് കരി മ്പുകയം റോഡില്‍ വെള്ളം കയറുന്ന സമയത്ത് ചേനപ്പാടി നിവസികള്‍ക്ക് ബൈപാസാ യി ഉപയോഗിക്കാം. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസിർ  റോഡ് ഉദ്ഘാടനം ചെ യ്തു. വൈസ് പ്രസിഡന്റ് റിജോ വാളാന്തറ, അലക്‌സ്‌കുട്ടി മണ്ണംപ്ലാക്കല്‍, വി.ജെ സെ ബാസ്റ്റ്യന്‍ വെട്ടിക്കാട്ട്, ദിലീപ് കൊണ്ടുപറമ്പില്‍, അഖില്‍ പെരുന്തോട്ടക്കുഴില്‍ തുടങ്ങി യവര്‍ പ്രസംഗിച്ചു.