ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണിക്ക് ജയം. മുന്നണിയ്ക്കെതിരെ ബിജെപി നേതാവ് മത്സരിച്ചെ ങ്കി ലും 53 വോട്ട് മാത്രമാണ് നേടാനായത്. ആകെ 680 ൽ അധികം വോട്ട് പോൾ ചെയ്തു. പ്രൊഫ.എം കെ രാധാകൃഷ്ണൻ, ജോയി മറ്റത്തിൽ, ബിന്ദു പൂവേലി, സിൽവി മോൾ, നളനി കുമാരൻ, വി വി ഹരികുമാർ, ഷീബ ആന്റണി, രാജൻ മാത്യു, തോമസ് പുളിക്കൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.