മുൻ മുഖ്യമന്ത്രിയും സി.പി.ഐ എം നേതാവുമായിരുന്ന ഇ.കെ നായനാർദിനo ആച രിച്ചു.കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്രങ്ങളിൽ പതാക ഉയർത്തലും അ നുസ്മരണ യോഗങ്ങളും നടന്നു. സി പി ഐ എം ഓഫിസുകൾക് മുന്നിൽ നായനാരുടെ ചിത്രങ്ങൾ അലങ്കരിച്ചു വെച്ചു. മുണ്ടക്കയം നായനാർ ഭവനു മുന്നിൽ ദേശാഭിമാനി ജ നറൽ മാനേജർ കെ ജെ തോമസ് പതാക ഉയർത്തി. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി യംഗം സി വി അനിൽകുമാർ സംസാരിച്ചു.
ഏരിയായിലെ വിവിധ കേന്ദങ്ങളിൽ ജില്ലാ കമ്മിറ്റിയംഗങ്ങളായ തങ്കമ്മ ജോർജുകുട്ടി, കെ.രാജേഷ്, ഷമീം അഹമ്മദ്, മുതിർന്ന നേതാക്കളായ പി എൻ പ്രഭാകരൻ, വി പി ഇസ്മായിൽ, വിപി ഇബ്രാഹീo എന്നിവർ പതാക ഉയർത്തി.