കോവിഡ് പ്രതിസന്ധിയിൽ അശരണർക്ക് ആശ്വാസമായി ഈസ്റ്റർ വിഷു പച്ചക്കറി കിറ്റു മായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിലും സമീപ പ്രദേശങ്ങളിലും കോൺഗ്രസ് പ്രവർത്തകർ ഭവന സന്ദർശനം നടത്തി. തേങ്ങ, സവോള, കിഴങ്ങ്, തക്കാളി പ്പഴം, പാവക്ക, കോവക്ക തുടങ്ങി പത്ത് ഇനം പച്ചക്കറികൾ അടങ്ങിയ ഇരുന്നൂറോളം കിറ്റുകളാണ് പ്രവർത്തകർ വിതരണം ചെയ്തത്.

സൗജന്യ റേഷനും, അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റും റേഷൻ കടകൾ വഴി വിതര ണം ചെയ്യുന്നതു കൊണ്ടാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യാൻ പ്രവർത്തകർ തീ രുമാനിച്ചത്. ഡി.സി.സി ജനറൽ സെക്രട്ടറി റോണി കെ. ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബ് കെ. വെട്ടം, ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങര, വാർഡ് പ്രസിഡ ന്റ് ഷാജി പെരുന്നേപ്പറമ്പിൽ, ബിജു പത്യാല, അബ്ദുൾ റസാക്ക്, ജോബ് സെബാസ്റ്റ്യൻ എന്നിവർ പച്ചക്കറി കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.