കാഞ്ഞിരപ്പള്ളി: ജൂൺ 30, ജൂലൈ 1,2 തീയതികളിൽ എരുമേലിയിൽ വെ ച്ച് നടക്കുന്ന ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ലോക് സമ്മേളനത്തി ന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം ഫാബീസ് ഓഡിറ്റോറിയത്തില്‍ നടന്നു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.റെജി സഖറിയാ ഉല്‍ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് കെ സി സോണി അ ധ്യക്ഷനായി.ചലച്ചിത്ര ദേശീയ പുരസ്‌ക്കാര ജേതാവ് നിഖില്‍ എസ് പ്രവീണ്‍ ചടങ്ങില്‍ മുഖ്യാതിഥിയാ യി. സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ.രാജേഷ്, ഏരിയാ കമ്മിറ്റിയംഗം പി ഐ ഷുക്കൂര്‍, എം എ റിബിന്‍ഷാ,ബി ആര്‍ അന്‍ഷാദ്, മാര്‍ട്ടിന്‍ തോമസ്, അജാസ് റഷീദ് എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി വി എന്‍ രാജേഷ് സ്വാഗതം പറഞ്ഞു.
എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മെമന്‍ റ്റോ നല്‍കി ആദരിച്ചു.പൊതു വിദ്യാലയ ങ്ങളിൽ പഠിച്ച് കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയ ങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും, സർവ്വകലാശാല പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും, വിവിധ മേഖലകളിൽ കഴിവ് തെളിച്ച യുവ പ്രതിഭകളെയും ചടങ്ങി ൽ ആദരിച്ചു..