ആഗസ്റ്റ് 15 സ്വാതന്ത്ര്യ സംഗമം പരിപാടി മാറ്റി വച്ച് ഡി.വൈ. എഫ്.ഐ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃ ത്വം നൽകി.പരിപാടിക്കായി കണ്ടെത്തിയ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

കൂടാതെ കാഞ്ഞിരപ്പള്ളി താലൂക്കിലെ മുകൂട്ടുതറ പമ്പാവാലി എയ്ഞ്ചൽ വാലി, കണമല ,മൂലക്കയം, ഇടക ട ത്തി പ്രദേശങ്ങൾ ഡി.വൈ.എഫ്.ഐ ഭാരവാഹികളായ വി.എൻ രാജേഷ്, അജാസ് റഷീദ്, മാർട്ടിൻ തോമസ്, മുഹമ്മദ് നജീബ്, ശരത് .ട എന്നിവർ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് കൃഷണ കുമാർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ അജേഷ്KR ,സജിൻ സ്കറിയ എന്നിവർക്കൊപ്പം പ്രളയബാധിത പ്രദേശങ്ങൾ സന്ദർശി ച്ചു.യൂണിറ്റുകമ്മറ്റികളുടെയും വിവിധ മേഖലാ കമ്മറ്റികളുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഉൽപ്പന്നങ്ങളും, ഉപകരണങ്ങളും ,വസ്ത്രങ്ങളും, മരുന്നുകളും ശേഖരിച്ച് DYFl മാതൃകയായി മാറി