ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമാ യി സംഘടിപ്പിച്ച ജീവാര്‍പ്പണം -രക്തദാന ക്യാമ്പ് മുണ്ടക്കയത്ത് ഗവ ഹോസ്പിറ്റലില്‍ നടന്നു. ക്യാമ്പ് ഡോ:ധീരജാ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.സി സോണി അദ്ധ്യക്ഷനായി.

സി.വി.അനില്‍കുമാര്‍, എം.ജി രാജു, കെ.എന്‍ സോമരാജന്‍, ബി.ആര്‍. അന്‍ഷാദ്, അജാസ്‌റഷിദ്, മാര്‍ട്ടിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.. ക്യാമ്പിന് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കിലെ ഡോ: ശരത്, എ.ശ്രീകല, ബിനു എസ്, സാം, സുജ, ആതിര എന്നിവര്‍ നേതൃത്വം നല്‍കി.
കാഞ്ഞിരപ്പള്ളി ബ്ലോക് സമ്മേളനം ജൂണ്‍ 30, ജൂലൈ 1,2 തീയതികളിലായി എരുമേലിയില്‍ വെച്ച് നടക്കും. ജൂണ്‍ 30 ന് ബ്ലോക്കിലെ 9 മേഖലകളിലെ മണ്‍മറഞ്ഞ് പോയ യുവജന പ്രവര്‍ത്തകരുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്നുമുള്ള പതാക-കൊടിമര-ബാനര്‍ – കപ്പി കയര്‍ ജാഥകള്‍ വൈകുന്നേ രം അഞ്ച് മണിക്ക് എരുമേലി പേട്ട കവലയില്‍ സംഗമിക്കും. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. യുവ എഴുത്തുകാരന്‍ സി.ജംഷീദ് അലി മുഖ്യ പ്രഭാഷണം നടത്തും.

ജൂലൈ 1ന് പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മറ്റിയംഗം വി.പി.റെജീന ഉ ദ്ഘാടനം ചെയ്യും.ജൂണ്‍ 2ന് വൈകുന്നേരം നാല് മണിക്ക് യുവജന റാലി. തുടര്‍ന്ന് അഞ്ച് മണിക്ക് പേട്ട കവലയില്‍ നടക്കുന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡണ്ട് എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി ജൂണ്‍ 15 ന് രാവിലെ 10 ന് എലിക്കുളം കൂരാലിയില്‍ നടക്കുന്ന യുവതീ സംഗമം സംസ്ഥാന കമ്മറ്റിയംഗം ആര്‍.ശ്യാമ ഉദ്ഘാടനം ചെയ്യും.