കാഞ്ഞിരപ്പള്ളി: ഡിവൈഎഫ്‌ഐ ,എസ് എഫ് ഐ നേതൃത്വത്തില്‍ എറി കാട് എന്‍ എം എല്‍ പി സ്‌കൂളില്‍ നടന്ന പഠനോപകരണ വിതരണം ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയംഗം എം.എ.റിബിന്‍ ഷാ ഉദ്ഘാടനം ചെയ്തു.

ഡി വൈ എഫ് ഐ മേഖലാ പ്രസിഡണ്ട് വിപിന്‍ ബിആര്‍ അദ്ധ്യക്ഷനാ യി. ഹെഡ്മിസ്ട്രസ് ബീന ടീച്ചര്‍, ഗോപകുമാര്‍, ഡിവൈഎഫ്‌ഐ മേഖ ലാ സെക്രട്ടറി അനില്‍ മാത്യു, യൂണിറ്റ് സെക്രട്ടറി ബിനു ടി വി, എസ് എഫ് ഐ ലോക്കല്‍ സെക്രട്ടറി അലന്‍ കെ ജോര്‍ജ്, പ്രസിഡണ്ട് അനന്തു എന്നിവര്‍ പ്രസംഗിച്ചു.
…………………
കാഞ്ഞിരപ്പള്ളി:ഡി.വൈ.എഫ്.ഐ അഞ്ചിലിപ്പ യൂണിറ്റ് കമ്മറ്റി സംഘ ടിപ്പിച്ച പഠനോപകരണ വിതരണം ജില്ലാ കമ്മറ്റിയംഗം എം.എ.റിബിന്‍ ഷാ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡി ങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റോസമ്മ വെട്ടിത്താനം മുഖ്യ പ്രഭാഷണം നടത്തി.

ജോസി സെബാസ്റ്റ്യന്‍, ഡിവൈഎഫ്‌ഐ കാഞ്ഞിരപ്പള്ളി സൗത്ത് മേഖലാ സെക്രട്ടറി അയൂബ്ഖാന്‍, ഷംനാസ് സലാം, തോമസ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.എസ്എസ് എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ചടങ്ങില്‍ ആദരിച്ചു.