കാഞ്ഞിരപ്പള്ളി: ജലക്ഷാമം രൂക്ഷമായതോടെ തമ്പലക്കാട് തൊണ്ടുവേലി, കുളത്തുങ്കല്‍ മേഖലകളില്‍ ഡി.വൈ.എഫ്.ഐ തമ്പലക്കാട് തെക്ക് യൂണിറ്റ് സൗജന്യ ജലവിതരണം ന ടത്തി. മേഖലയില്‍ കുടിവെള്ള വിതരണ പദ്ധതിയുണ്ടെങ്കിലും വെള്ളം എല്ലാ ദിവസം ല ഭിക്കുന്നില്ല. വേനല്‍ കടുത്തതോടെ വെള്ളം വിതരണം ചെയ്യുന്നതിന് നിയന്ത്രണം ഏര് പ്പെടുത്തിയിരുന്നു. ഇതോടെ പ്രദേശത്തെ കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായിരുന്നു.
ദുരെ നിന്ന് തലച്ചുമുടായും വാഹനത്തിലും വെള്ളം എത്തിക്കേണ്ട സ്ഥിതിയായിരുന്നു. അയ്യായിരം ലിറ്റര്‍ വെള്ളമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. ഡി.വൈ.എഫ്.ഐ മോഖല ജോയിന്റ് സെക്രട്ടറി കെ.എസ് അനന്ദു, യൂണിറ്റ് സെക്രട്ടറി, അലന് ജോര്‍ജ്, പ്രസിഡന്റ് വിപിന്‍ ചാക്കോ, എന്‍ സോമനാഥന് തുടങ്ങിയവര്‍ നേതൃ ത്വം നല്കി.