മുണ്ടക്കയം ബസ്സ്റ്റാന്റ് വെയ്റ്റിംഗ് ഷെഡ് നിർമ്മാണത്തിൽ അഴിമതി; ഡിവൈഎ ഫ്ഐ പ്രർത്തകർ പാട്ട കൊട്ടി പ്രതിഷേധിച്ചു…

മുണ്ടക്കയം ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡ് പുനർ നിർമാണത്തിൽ ക്രമക്കേട് നട ത്തിയതായി ആരോപിച്ചുകൊണ്ടു ഡിവൈഎഫ്ഐ മുണ്ടക്കയം മേഖല കമ്മിറ്റീയുടെ നേതൃത്വത്തിൽ മുണ്ടക്കയം ബസ് സ്റ്റാൻഡിൽ പാട്ട കൊട്ടി പ്രതിഷേധം സംഘടിപ്പിച്ചു. അ ഞ്ചു പഞ്ചായത്തുകളിലെ ജനങ്ങളുടെ ആശ്രയിച്ചിരുന്ന വെയ്റ്റിംഗ് ഷെഡ് ലോക്ക് ഡൗ ണിന്റെ മറവിൽ ഭാഗീകമായി പൊളിക്കുകയും പുനർനിർമാണം നടത്തുകയുമായിരു ന്നു.ഇതിൽ ഉയർന്നു വന്ന വ്യാപകമായ പ്രതിഷേധത്തെ തുടർന്നാണ് പണി പൂർത്തി യാകും മുൻപേ തന്നെ പുനർ നിർമിച്ച വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തത്.ഇത് പ്രതിഷേധത്തിന് കാരണമായി.

നാട്ടിൽ നാശം വിതക്കുന്ന വന്യ മൃഗങ്ങളെ തുരത്താൻ വേണ്ടിയാണ് പാട്ട കൊട്ടാറുള്ള തെന്നും നിലവിൽ മുണ്ടക്കയം പഞ്ചായത്തിനു നാശം വിതക്കുന്ന ഭരണാധികാരികളെ തുരത്തുക എന്നതാണ് പ്രതീകാത്മകമായി സമരം സംഘടിപ്പിച്ചതെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.പ്രതിഷേധ പരിപാടി സിപിഐഎം മുണ്ടക്കയം ലോക്കൽ സെക്രട്ടറി സി. വി അനിൽകുമാർ  ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ മേഖല സെക്രട്ടറി റിനോഷ് രാജേഷ് സ്വാഗതം പറഞ്ഞു.സിപിഐഎം മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പികെ പ്രദീപ്,ഹേമന്ത് ശ്രീനിവാസ്,കെ ടി സുമേഷ് എന്നിവർ പങ്കെടുത്തു.