എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിൽ അനധികൃത കയ്യേറ്റത്തിനെതിരെ ഡിവൈഎഫ്ഐ കൊടി നാട്ടി സമരം പ്രഖ്യാപിച്ചു. സ്വകാര്യ വ്യക്തി നിർമിച്ച പുതിയ കെട്ടിടത്തിലേക്കും കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഹോട്ടലിലേക്കും ബസ് സ്റ്റാന്റിൽ നിന്നും പ്രവേശി ക്കാൻ കഴിഞ്ഞയിടെ ഇരുമ്പ് സ്ലാബ് ഇട്ടിരുന്നു. ബസ് സ്റ്റാന്റിന്റെ സ്ഥലം പഞ്ചായത്തി ന്റെയാണെന്നിരിക്കെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കച്ചവടം കിട്ടാൻ അനധികൃതമാ യാണ് പ്രവേശന പാത സ്ഥാപിച്ചത്. ഇതിനെതിരെ ബസ് സ്റ്റാന്റിൽ പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലെക്സിൽ പഞ്ചായത്തിന് വാടക നൽകി കടകൾ നടത്തുന്ന വ്യാപാരി കൾ പരാതി നൽകിയിരുന്നു.

പരാതിയെത്തുടർന്ന് പഞ്ചായത്ത്‌ അധികൃതരുടെ നിർദേശപ്രകാരം അനധികൃത പാത നീക്കം ചെയ്തതാണ്. എന്നാൽ വീണ്ടും ഇന്ന് തടിപ്പാലം സ്ഥാപിച്ചതാണ് പ്രതിഷേധം സൃഷ്‌ടിച്ചത്‌. കയ്യേറ്റം തടയണമെന്ന് പഞ്ചായത്ത്‌ ഭരണസമിതിയോട് ആവശ്യപ്പെട്ട് ഡി വൈഎഫ്ഐ പ്രവർത്തകർ പ്രകടനമായെത്തി കൈയേറ്റസ്ഥലത്ത് കൊടി നാട്ടി. പ്രകട നത്തിനും സമരത്തിനും ഡിവൈഎഫ്ഐ എരുമേലി മേഖല കമ്മറ്റി ഭാരവാഹികളായ വിഷ്ണു കണ്ണൻ, നവാസ്, കമ്മറ്റി അംഗങ്ങളായ ഷെമീം, ഷെബിൻ, ഷാമോൻ തുടങ്ങിയ വർ നേതൃത്വം നൽകി. കയ്യേറ്റം തടയാനായി സംരക്ഷണഭിത്തികൾ നിർമിക്കാൻ പഞ്ചായ ത്ത് കമ്മറ്റി തീരുമാനിച്ചതാണ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും തീരുമാനം നടപ്പിലാക്കി യിട്ടില്ല