കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് തുമരംപാറ പുളിക്കരയില്‍ സോമന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ താഴെ വീണ് പൊട്ടിച്ചിതറി. വീടിന്റെ അകവും ഭിത്തിയും മഴയില്‍ നനഞ്ഞ് കുതിര്‍ന്നു. കുറെ വീട്ടുസാധനങ്ങള്‍ ന ശിച്ചു. ഭാഗ്യത്തിന് വീട്ടില്‍ അപകടമൊന്നും ഉണ്ടായില്ലല്ലോയെന്ന ആശ്വാസത്തിലായിരു ന്നു സോമന്‍.
തകര്‍ന്ന വീട് നന്നാക്കാന്‍ ഉടനെ എന്ത് ചെയ്യുമെന്ന് വ്യസനത്തോടെ ആലോചിക്കുമ്പോ ഴാണ് വിവരമറിഞ്ഞ് സിപിഎം മുക്കൂട്ടുതറ ലോക്കല്‍ സെക്രട്ടറി എം വി ഗിരീഷ്‌കുമാ റും യുവാക്കളും അവിടെ എത്തിയത്. തകര്‍ന്നുകിടക്കുന്ന സാധനങ്ങള്‍ നീക്കി അവര്‍ ജോലി തുടങ്ങിയത് വളരെ പെട്ടെന്നായിരുന്നു. നാട്ടുകാരനായ സത്യന്‍ തന്റെ പക്കലുള്ള ഷീറ്റുകള്‍ സന്തോഷത്തോടെ സൗജന്യമായി സോമന് നല്‍കി. പിന്നെ എല്ലാം വേഗത്തിലാ യി. രണ്ട് മണിക്കൂര്‍ കൊണ്ട് വീടിന്റെ മേല്‍ക്കൂര പുനഃസ്ഥാപിച്ചു. കാറ്റ് കലി പൂണ്ട ദിനത്തില്‍ നാട്ടുകാര്‍ ഒന്നിച്ചപ്പോള്‍ കുടുംബത്തിന് സമാധാന രാത്രിയായി മാറി.