മുക്കൂട്ടുതറ: ഡിവൈഎഫ്ഐ മുക്കുട്ടുതറ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരു മേലി പഞ്ചായത്തിൻ്റെ കിഴക്കൻ മേഖല ഉൾപ്പെടുന്ന പത്തു വാർഡുകളിലായി 300 പ ച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് കൃഷ്ണകുമാർ കിറ്റ് വിതരണം ഉൽഘാടനം ചെയ്തു.
മുളക് മുതൽ മത്തങ്ങ വരെയുള്ള പതിനഞ്ച് കൂട്ടം പച്ചക്കറികജാണ് ഇവർ വിതരണം ചെയ്തത്. യോഗത്തിൽ ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് അരവിന്ദ് ബാബു അ ദ്ധ്യക്ഷനായി.സി.പി.ഐ.എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം കെ.സി ജോർജു കുട്ടി, മുക്കൂട്ടു തറ ലോക്കൽ സെക്രട്ടറി എം.വി ഗിരീഷ് കുമാർ, മുഹമ്മദ് റാഫി, സാ ബു, നൗഫൽ, ബിനോയ് മാട്ടേൽ, എം.എസ് സതീഷ്, സനൽ തുമരംപാറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം.
ലോക് ഡൗൺ കാലത്ത് അരിയും പലവഞ്ജനങ്ങളും അടങ്ങുന്ന കിറ്റുകൾ നേരത്തെ ഡി.വൈ.എഫ്.ഐ മുക്കൂട്ടുതറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെ യ്തിരുന്നു.