കൂത്തുപറമ്പ് രക്തസാക്ഷി ദിനമായ നവംബർ 25ന് ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് നാലിന് മുണ്ടക്കയത്ത് യുവജന റാലി യും, അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും.നാസർ കോളായി അനുസ്മരണ സ മ്മേളനം ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂ പീകരിച്ചു.മുണ്ടക്കയം നായനാർ ഭവനിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ബ്ളോക് പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ ഉദ്ഘാടനം ചെയ്തു.
ബ്ളോക് ജോ. സെക്രട്ടറി അയൂബ് ഖാൻ അദ്ധ്യക്ഷനായി.സെക്രട്ടറി ബി.ആർ.അൻ ഷാദ് പരിപാടികൾ വിശദീകരിച്ചു. ബ്ളോക് ഭാരവാഹികളായ റിനോഷ് രാജേഷ്, പി. ആർ.അനുപമ, ഷംനാസ് സലാം, മുണ്ടക്കയം ടൗൺ മേഖല സെക്രട്ടറി സുമേഷ് കെ. ടി, പ്രസിഡണ്ട് ഹരിലാൽ, മുണ്ടക്കയം സൗത്ത് മേഖല സെക്രട്ടറി ജിതിൻ, എം ജയൻ, പ്രസിഡണ്ട് രതീഷ് എന്നിവർ സംസാരിച്ചു.K.സിപിഐ (എം) ഏരിയ സെക്രട്ടറി കെ. രാജേഷ്, ഏരിയാ കമ്മറ്റിയംഗങ്ങളായ പി.എസ്.സുരേന്ദ്രൻ, സി.വി.അനിൽകുമാർ, റ ജീന റഫീഖ്, പി.കെ.പ്രദീപ്,ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് അജിത രതീഷ്, മു ണ്ട ക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ് (രക്ഷാധികാരികൾ) എം.ജി.രാജു ( ചെയർ മാൻ) അപർണ രതീഷ്, ഹരിലാൽ, രതീഷ് (വൈസ് ചെയർമാൻമാർ) റിനോഷ് രാജേ ഷ് (സെക്രട്ടറി)ജിതിൻ എം ജയൻ, സുമേഷ് കെ.ടി (ജോ. സെക്രട്ടറിമാർ) പി.ആർ. അനുപമ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 151 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.