എരുമേലി:മണ്ഡല മകരവിളക്ക് സീസണ് മുന്നോടിയായി ദേശീയ തീർത്ഥാടന കേന്ദ്ര മായ എരുമേലിയിലെ പ്രധാന കേന്ദ്രങ്ങൾ ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃ ത്വത്തിൽ പ്രവർത്തകർ ശുചീകരിച്ചു. അയ്യപ്പഭക്തർക്ക് സഹായങ്ങളെത്തിക്കാനുള്ള ഹെൽപ്പ് ഡെസ്കും പ്രവർത്തനമാരംഭിച്ചു.നൂറ് കണക്കിന് യൂത്ത് ബ്രിഗേഡ് അംഗങ്ങൾ അണിനിരന്ന ശുചീകരണ പ്രവർത്തനങ്ങൾ സിപിഐ(എം) ജില്ലാ സെക്രട്ടറി എ.വി .റസ്സൽ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ബി.മഹേഷ് ചന്ദ്രൻ അ ദ്ധ്യക്ഷനായി.

ഹെൽപ്പ് ഡെസ്കിൻ്റെ ഉദ്ഘാടനം അഖിലേന്ത്യ സെക്രട്ടറിയേറ്റംഗം ജെയ്ക് സി തോമസ് നിർവ്വഹിച്ചു.ജില്ലാ സെക്രട്ടറി ബി.സുരേഷ് കുമാർ, ട്രഷറർ സതീഷ് വർക്കി, സംസ്ഥാ ന കമ്മറ്റിയംഗം അർച്ചന സദാശിവൻ, ജില്ലാ ഭാരവാഹികളായ ടി.എസ്.ശരത്, അനീ ഷ് അന്ത്രയോസ്, ബി.ആർ.അൻഷാദ്, എം.എ.റിബിൻ ഷാ, സിപിഐ (എം) ഏരിയാ കമ്മറ്റിയംഗം ടി.എസ്.കൃഷ്ണകുമാർ, എരുമേലി ലോക്കൽ സെക്രട്ടറി വി.ഐ.അജി എ ന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.