കാഞ്ഞിരപ്പള്ളി: അന്യായമായ ഇന്ധനവില വർദ്ധനവിനെതിരെ യുവതയുടെ പ്രതി ഷേധം.കേന്ദ്ര സർക്കാർ  ഓഫീസുകളിലേക്ക് ഡിവൈഎഫ്ഐയുടെ  നേതൃത്വത്തി ൽ  നടത്തിയ യുവജന മാർച്ചിൽ  പ്രതിഷേധമിരമ്പി.
കാഞ്ഞിരപ്പള്ളി ഹെഡ്‌ പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി ബി. സുരേഷ്കുമാർ  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്  പ്രസിഡണ്ട് എം.എ.റിബിൻഷാ അദ്ധ്യക്ഷ നായി.ജില്ലാ വൈസ് പ്രസിഡണ്ട് അർച്ചന സദാശിവൻ,സെക്രട്ടറി അൻഷാദ് ബി.ആ ർ, ജില്ലാ കമ്മറ്റിയംഗം കെ.ആർ.സെയ്ൻ, അയൂബ് ഖാൻ, ബി.ആർ .ബിബിൻ, നിഷാദ് പി.എൻ എന്നിവർ  സംസാരിച്ചു.