പൊൻകുന്നം: കാട് മൂടിയ സ്കൂൾ പരിസരം വൃത്തിയാക്കി ഡിവൈഎഫ്ഐ. പരിസര മാകെ കാട് മൂടിയ കുന്നംഭാഗം ഗവൺമെന്റ് എൽപി സ്കൂളാണ് ഡിവൈഎഫ്ഐ പൊൻകുന്നം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്. സ്കൂൾ പരിസ രത്തെ കാട് വെട്ടിത്തെളിച്ചും സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ വളർന്ന ചെടികൾ പറിച്ച് കളഞ്ഞും ഡിവൈഎഫ്ഐ പ്രവർത്തകർ പരിസരം ശുചിയാക്കി.ഇതിന് മുൻ പും ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കിയിട്ടുണ്ട്.
കൊച്ച് കുട്ടികൾ പഠിക്കുന്ന എൽപി സ്കൂളിന്റെ പരിസരമാകെ കാട് വളർന്ന നിലയി ലായിരുന്നു.എന്നാൽ ഡിവൈഎഫ്ഐ ഇടപെടലിലൂടെ പരിസരം മനോഹരമായി മാറി യിരിക്കുകയാണ്. ഇനിയും കാട് വളരാതിരിക്കാൻ കൃഷി ഉൾപ്പടെയുള്ള ബദൽ മാർഗ്ഗ ങ്ങൾ ആരായുകയാണ് സംഘടന. ഞായറാഴ്ച നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ബി ഗൗതം, മേഖലാ സെക്രട്ടറി എസ് ദീപു, പ്രസി ഡന്റ് പി എസ് ശ്രീജിത്ത്, ബ്ലോക്ക് കമ്മിറ്റിയംഗം ക്രിസ്റ്റി സജി, പ്രധാനാധ്യാപിക പി ജെ സുധർമ്മ എന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കളുടെയും ജനങ്ങളുടെ വലിയ പിന്തു ണയാണ് പരിപാടിക്ക് ലഭിച്ചത്.