പൊൻകുന്നം: രാജ്യത്ത് നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപി ച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു. ജെഎൻയു സർവ്വകലാശാലയിലും മദ്രാസ് ഐഐടിയിലും നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പൊൻകുന്നം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
പരിപാടി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം ബി ഗൗതം ഉദ്ഘാടനം ചെയ്തു. മേഖ ലാ വൈസ് പ്രസിഡന്റ് സഞ്ജയ് വിഷ്ണു അധ്യക്ഷനായി. ഡിവൈഎഫ്ഐ വാഴൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ആതിര ബിബിൻ, എസ്എഫ്ഐ വാഴൂർ ഏരിയാ സെ ക്രട്ടറി രോഹിത് അജയ്കുമാർ എന്നിവർ സംസാരിച്ചു. മേഖലാ സെക്രടറി എസ് ദീപു സ്വാഗതവും മേഖലാ ട്രഷറർ രാഗേഷ് പ്രസാദ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാ ഗമായി ഐക്യദാർഢ്യ ഒപ്പ് മതിലും തീർത്തു.