ഡി.വൈ.എഫ്.ഐ മുണ്ടക്കയം സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മുരിക്കും വയൽ ഗവ. എൽ.പി സ്കൂളിലെ  മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി . സംസ്ഥാന കമ്മറ്റിയംഗം അർച്ചന സദാശിവൻ ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് ജെഫിൻ അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി ജിതിൻ എം ജയ ൻ, സിപിഐ (എം ) ലോക്കൽ സെക്രട്ടറി റജീന റഫീഖ്, ബ്ളോക് പഞ്ചായത്തംഗം പി കെ പ്രദീപ്, ഹെഡ്മിസ്ട്രസ്  രാജമ്മ ടീച്ചർ, എസ്.എഫ്.ഐ ഏരിയാ പ്രസിഡണ്ട് ലിനു. കെ.ജോൺ,പി.റ്റി. എ പ്രസിഡന്റ് സനിൽ ,മേഖല കമ്മിറ്റി അംഗങ്ങളായ കണ്ണൻ, ജി നോ തുടങ്ങിയവർ പങ്കെടുത്തു.