ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക്ക് സമ്മേളനം ധീരജ് നഗറിൽ (മുക്കൂട്ടുതറ വളകൊടി ഓഡിറ്റോറിയം) സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. ബ്ളോക് സെക്രട്ടറി അജാസ് റഷീദ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോ. സെക്രട്ടറി എ. എം.എബ്രഹാം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലാ പ്രസിഡണ്ട് കെ.ആർ.അ ജയ്, സെക്രട്ടറി സജേഷ് ശശി, സംസ്ഥാന കമ്മറ്റിയം ഗം ബിന്ദു അജി, ജില്ലാ ജോ.സെക്രട്ടറി ബി.സുരേഷ്കുമാർ, ജില്ലാ കമ്മറ്റിയംഗം എം.എ. റിബിൻ ഷാ,ഡി വൈഎഫ്ഐ മുൻ സംസ്ഥാന കമ്മറ്റിയംഗങ്ങളായ തങ്കമ്മ ജോർജ്കുട്ടി, ഷമീം അഹമ്മദ്,സിപിഎം ഏരിയാ കമ്മറ്റിയംഗം കെ.സി.ജോർജ്കുട്ടി എന്നിവർ പ്രസം ഗിച്ചു.

ബി.ആർ.അൻഷാദ്, അർച്ചനാ സദാശിവൻ, ബാരി എം ഇർഷാദ്, അമൽ ഡൊമിനിക് എന്നിവരടങ്ങിയ പ്രസിഡീയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സ്വാഗതസംഘം ചെയർമാൻ എം.വി.ഗിരീഷ് കുമാർ സ്വാഗതവും സെക്രട്ടറി നൗഫൽ നാസർ നന്ദിയും പറഞ്ഞു. സമ്മേളനം  എം.എ.റിബിൻ ഷാ പ്രസിഡണ്ടും ബി.ആർ.അൻഷാദ് സെക്രട്ട റിയുമായി 25 അംഗ  ബ്ളോക് കമ്മറ്റിയെയും 29 ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. അർച്ചന സദാശിവൻ (ട്രഷറർ) റിനോഷ് രാജേഷ്, ബിപിൻ ബി.ആ ർ (വൈസ് പ്രസിഡണ്ടുമാർ) ജി.അനൂപ്,അയൂബ് ഖാൻ (ജോ. സെക്രട്ടറിമാർ) കെ.ആർ. സെയ്ൻ,നിജിൻ (സെക്രട്ടറിയേറ്റ് അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹി കൾ.