ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് ശിൽപശാല കോരുത്തോട് കുഴിമാവ് ഇ ഡി സി ഹാളിൽ നടന്നു.വിജ്ഞാന വികസനവും യുവജനങ്ങളും എന്ന വിഷയത്തിൽ സംസാരിച്ചുകൊണ്ടു ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. കെ.എസ്.അരുൺകുമാർ ശിൽപശാല ഉദ്ഘാടനം ചെയ്തു .

ബ്ളോക് പ്രസിഡണ്ട് എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായിരുന്നു .തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം സജേഷ് ശശി സംഘടനയും സംഘാടനവും എന്ന വിഷയത്തിലും, മുൻ സംസ്ഥാന ജോ: സെക്രട്ടറി കെ.രാജേഷ് യുവജന പ്രസ്ഥാനത്തിൻ്റെ കടമകൾ എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു. ബ്ളോക് സെക്രട്ടറി ബി.ആർ.അൻഷാദ് സംഘടന രേഖ അവതരിപ്പിച്ചു.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി.സുരേഷ്കുമാർ, മുൻ സംസ്ഥാന കമ്മറ്റിയംഗം ഷെമീം അഹമ്മദ്, ജില്ലാ വൈസ് പ്രസിഡണ്ട് അർച്ചന സദാശിവൻ, ജില്ലാ കമ്മറ്റിയം ഗം കെ.ആർ.സെയ്ൻ, സ്വാഗത സംഘം ചെയർമാൻ പി.കെ.സുധീർ എന്നിവർ പ്രസം ഗിച്ചു. ബ്ളോക് പരിധിയിലെ എട്ട് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന പന്ത്രണ്ട് മേഖ ലാ കമ്മറ്റികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ശിൽപശാലയിൽ പങ്കെ ടുത്തു.