എരുമേലി കടത്തിണ്ണയിൽ മരണത്തോട് മല്ലടിച്ചത് പത്തനാപുരം സ്വദേശി സൈനുദീൻ. സുമനസുകൾ ആശുപത്രിയിൽ എത്തിച്ചു. വ്രണം മൂലം ഉടനെ കാൽ പാദങ്ങൾ മുറിച്ചു മാറ്റണമെന്ന് ഡോക്ടർ.

എരുമേലി : ദിവസങ്ങളായി എരുമേലി കെഎസ്ആർടിസി സ്റ്റാന്റിനടുത്ത് കടത്തിണ്ണ യിൽ ഗുരുതരാവസ്ഥയിൽ കിടപ്പിൽ കഴിഞ്ഞത് പത്തനാപുരം മാങ്കോട് സ്വദേശി ഷാ ജിതാ മൻസിൽ 55 വയസുള്ള സൈനുദീൻ.ജനപ്രതിനിധിയുടെ നേതൃത്വത്തിൽ ഡിവൈ എഫ്ഐ പ്രവർത്തകർ കുളിപ്പിച്ച് വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ ചിഞ്ചുവിന്റെ നേതൃത്വത്തിൽ ഏറെ ശ്രമകരമാ യി മുറിവുകളും വ്രണങ്ങളും വൃത്തിയാക്കി മുറിവിനുള്ളിലെ പുഴുക്കളെ നീക്കി മരു ന്ന് വെച്ചുകെട്ടി. അതേസമയം പോലീസ് വിവരമറിയിച്ചിട്ടും ബന്ധുക്കൾ ആരും എത്തി യിരുന്നില്ല.

പ്രമേഹം മൂർച്ഛിച്ച് കാലുകളിലെ വ്രണങ്ങൾ വീർത്ത് ഗുരുതരമായത് മൂലം ഇരുകാലു കളുടെയും പാദങ്ങൾ ഉടനെ ഓപ്പറേഷനിലൂടെ മുറിച്ചു നീക്കണമെന്ന് ഡോക്ടർ അറിയി ച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ കുളിപ്പിച്ച് വസ്ത്രങ്ങൾ ധരിപ്പിച്ചപ്പോഴാണ് ഇയാ ളെ നാട്ടുകാരിൽ മിക്കവരും തിരിച്ചറിഞ്ഞത്. പൊതുസ്ഥലത്ത് മദ്യപിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ മുമ്പ് എരുമേലി പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ കോടതി യിൽ വർഷങ്ങളായി ഹാജരാകാത്തത് മൂലം അറസ്റ്റ് വാറണ്ട് ഇയാൾക്കെതിരെയുണ്ടെ ന്ന് പോലീസ് പറഞ്ഞു. കാലുകളിലെ വ്രണങ്ങളിൽ പുഴുക്കൾ നിറഞ്ഞ് വേദന മൂലം ന ടക്കാൻ കഴിയാതെ അവശ നിലയിലായത് മൂലം കടത്തിണ്ണയിൽ കിടന്നിരുന്ന ഇയാൾക്ക് സംസാരിക്കാനും പ്രയാസമായിരുന്നു.

ഇയാൾ നൽകിയ ഫോൺ നമ്പറുകളിലൂടെ പോലീസും പൊതുപ്രവർത്തകരും ബന്ധുക്ക ളുമായി സംസാരിച്ചു. പ്രമേഹ രോഗം വഷളായതിനാൽ ഇയാളെ മാസങ്ങൾക്ക് മുമ്പ് ആ ലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതാണെന്നും കാൽ പാദം മുറിച്ചു നീക്കാൻ ഓപ്പറേഷൻ നിശ്ചയിച്ചതോടെ രഹസ്യമായി ഇയാൾ ആശുപത്രി വിട്ടെന്നും പിന്നീട് വി വരങ്ങൾ ഒന്നുമില്ലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഇനി ആശുപത്രിയിൽ ചികിത്സ ഏർപ്പെടുത്താനും സംരക്ഷിക്കാനും കഴിയില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതോടെയാ ണ് നാളെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിച്ചതെന്ന് എരുമേലി എസ് ഐ വിദ്യാധരൻ പറഞ്ഞു. എരുമേലി ഗ്രാമ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിം ഗ് കമ്മറ്റി ചെയർമാൻ കെ ആർ അജേഷ്, സിപിഎം ചരള ബൂത്ത് സെക്രട്ടറി എം എ നിഷാദ്, ഡിവൈഎഫ്ഐ മുക്കൂട്ടുതറ മേഖലാ സെക്രട്ടറി മുഹമ്മദ്‌ റാഫി, ട്രഷറർ സുബിൻ ഐക്കുഴി എന്നിവർ ചേർന്നാണ് സൈനുദീനെ കടത്തിണ്ണയിൽ നിന്നും എണീൽപ്പിച്ച് എരുമേലി പഞ്ചായത്ത്‌ ഓഫീസിനടുത്ത് കെട്ടിടത്തിൽ വെച്ച് കുളിപ്പിച്ച് വൃത്തിയാക്കി വസ്ത്രങ്ങൾ ധരിപ്പിച്ചത്.

തുടർന്ന് പഞ്ചായത്തിന്റെ ജീപ്പിൽ ഇവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.   നി രന്തരമായ മദ്യപാനമാണ് ഇയാളെ രോഗിയാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു. വീടു പേക്ഷിച്ചിറങ്ങിയ ശേഷം എരുമേലിയിൽ ഹോട്ടലുകളിൽ കൂലിപ്പണിയായിരുന്നു. പത്ത നംതിട്ടയിൽ വെച്ച് സ്കൂൾ ബസ് ഇടിച്ചാണ് കാലുകളിൽ പരിക്കേറ്റതെന്ന് ഇയാൾ പറ യുന്നു.