ദുബായ് കെഎംസിസി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടു ത്തു.പ്രസിഡൻ്റായി സാദിഖ്ഇസ്മായിലിനെയും ജനറൽസെകട്ടറിയായി നിസാർ കല്ലു ങ്കലിനെയും ട്രഷററായി അജ്മൽ എം ആരിഫിനെയുമാണ് തിരഞ്ഞടുത്തത്.
വൈസ് പ്രെസിഡന്റുമാർ:ഫുദീൻ അബ്ദുൽ സലാം , ബോബി സയ്ദ് മുഹമ്മദ് ,നിസാം പി കാസ്സിം.ജോയിൻ സെകട്ടറിമാർ:അജ്മൽ റഹിം , ഷാനിസ് ഷാജഹാൻ നിസാം ഇ സ്മായിൽ എന്നിവരാണ് ഭാരവാഹികൾ .ജില്ലാ പ്രസിഡന്റ് ഷംനാസിന്റെ അധ്യക്ഷ തയിൽ ചേർന്ന യോഗം ദുബായ് കെഎംസിസി സംസ്ഥാനസെകട്ടറി കെ പി എ സലാം ഉദ്ഘാടനം ചെയ്തു . ജില്ലാ ജനറൽ സെകട്ടറി മുഹമ്മദ് ഷെരീഫ് മറ്റു ഭാരവാഹികളായ യാസിംഖാന്, നിസാം മേത്തർ അലിംഷ എന്നിവർ പ്രസംഗിച്ചു.
കെഎംസിസിയുടെ സാമൂഹിക സഹായ പ്രവർത്തങ്ങൾ ജില്ലയിലെ താഴെകിടയിലുള്ള ആളുകളിൽ നാട്ടിലും മറുനാട്ടിലും എത്തിക്കുക എന്നതാണ് പുതിയ കമ്മിറ്റിയുടെ ഉദ്ദേ ശം . കാഞ്ഞിരപ്പളിയുടെ പ്രഥമ മണ്ഡലം കമ്മിറ്റിയാണ് ഇപ്പോൾ നിലവിൽ വന്നത് . ദു ബായിലെ കാഞ്ഞിരപ്പള്ളിക്കാരുടെ പ്രവാസി സംഘടനകളായ കാഞ്ഞിരപ്പളി യൂത്ത് ഫോ റത്തിലെയും (KYF),യൂത്ത് അസ്സോസിയേഷനിലെയും(KYA) സജീവ പ്രവർത്തകരാണ് ഈ കമ്മിറ്റിയിൽ ഉള്ളത്. കെഎംസിസിയുടെ ഭവന സഹായം ബൈത്തുൽ റഹ്‌മ’ ഉൾപ്പെടെ യുള്ള സഹായങ്ങൾ നാട്ടിൽ ചെയ്യാനാണ് കമ്മിറ്റിക്കാരുടെ തീരുമാനം.