ക്വാറന്റൈനിൽ കഴിയേണ്ടതിന്  ലോറി  ഡ്രൈവർ  മദ്യപിച്ച് റോഡിൽ. പോലീസ് പിടികൂടി പൊതു ക്വാറന്റയിൻ കേന്ദ്രത്തിലാക്കി.. എരുമേലിയിലെ പാക്കാനത്താണ് സംഭവം..
വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ നിർദേശിച്ചത് പാലിക്കാതെ മദ്യപിച്ച് റോഡിൽ ബഹ ളം വെച്ചതോടെയാണ്  പോലീസ് പിടികൂടിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് എ രുമേലി പോലീസെത്തി പിടികൂടുകയായിരുന്നു. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറാ യ യുവാവാണ്  മഹാരാഷ്ട്രയിൽ നിന്നും ഓട്ടം കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം വീട്ടിൽ ക്വാറന്റൈനിൽ കഴിയാതെ മദ്യപിച്ച് നാട്ടിൽ  കറങ്ങി നടന്നത്.
വീട്ടിൽ ക്വാറന്റെയിനിൽ കഴിയണമെന്ന് വാർഡ് അംഗവും ആരോഗ്യ പ്രവർത്തകരും  നിർദേശിച്ചിരുന്നെങ്കിലും ഇതനുസരിക്കാൻ ഇയാൾ കൂട്ടാക്കിയിരുന്നില്ല. എരുമേലിയിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന പൊതു ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് ഇയാളെ മാ റ്റിയെന്ന്  പോലീസ് അറിയിച്ചു .