എലിക്കുളം :വിദേശ പഴവിളയായ ഡ്രാഗൻ ഫ്രൂട്ട് ഇനി എലിക്കുളത്തും വിളയും. സം സ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരമാണ് പിത്തായ എന്ന് വിളിപ്പേരുള്ള ഡ്രാഗൻ ഫ്രൂട്ടിന്റെ വ്യാപനത്തിന് സാധ്യതയൊരുക്കുന്നത്.ആദ്യ ഘട്ടമായി അറുപത് കർഷകരാണ് കൃഷിയ്ക്ക് തയാറെടുക്കുന്നത്.
ഗുണ: വിഹിതം ഒടുക്കിയ കർഷകർക്കുള്ള നടീൽ വസ്തുക്കൾ എത്തിക്കഴിഞ്ഞു.
മോശം മണ്ണിലും വളരുവാനുള്ള ശേഷി,കുറച്ച് ജലം മതി, ചെടികളുടെ ദീർഘായുസ്സ്, പ്രകൃതിയ്ക്ക് ഇണങ്ങിയ വിള, ലഘുവായ കൃഷിമുറകൾ , ഡയബറ്റിക് രോഗികൾ ക്കും കഴിയ്ക്കാവുന്ന ഫലം, പഴങ്ങളുടെ മികച്ച സൂക്ഷിക്കൽ കാലാവധി, തുടങ്ങിയ ഗുണങ്ങൾ ആകർഷണീയമാണ്.
വിതരണോദ്ഘാടനം എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാ ടനം ചെയ്തു.പഞ്ചായത്തംഗം മാത്യൂസ് പെരു മനങ്ങാട്ട് അദ്ധ്യക്ഷനായി.കൃഷി ഓഫീസ ർ നീ തു തോമസ്, അസി: കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്
അനൂപ് കെ.കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.