കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിക്ക് 1 കോടി രൂപ കൂടി അനുവദിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 15 കോടി രൂപ അനുവദിച്ച് പൂര്‍ത്തിയാക്കിയ പുതിയ ബഹുനില കെട്ടിടം കൂടുതല്‍ രോഗീസൗഹൃദ സൗകര്യങ്ങള്‍ ഏര്‍പ്പെടു ത്തു ന്നതിന് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 72 ലക്ഷം അനുവദിച്ചിരുന്നു.

ഇത് കൂടാതെയാണ് ഇപ്പോള്‍ 1 കോടി രൂപ കൂടി അനുവദിച്ചിരിക്കുന്നത്. ഇതോടെ ജി ല്ലയില്‍ മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ കാത്ത് ലാബ് സൗകര്യമുള്ള  ഏക സര്‍ക്കാ ര്‍ ആശുപത്രിയെന്ന മികവോടെ പൊതുജനത്തിന് തുറന്നുകൊടുക്കാനാകും. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനം നടത്താനാകു മെ ന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് വിപ്പ് അറിയിച്ചു.