കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാത്ത് ലാബിലെ സീനിയർ കൺസൾട്ടൻ്റ്  ഡോ. പി.ആർ.ബിജുമോന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ സൂപ്പർ സെപ്ഷ്യലിറ്റി കേഡർ(കാര്‍ഡിയോളജി) അവാർഡ്. ഗ്രാമീണ മേഖലയിലെ ആളുകൾക്ക് ആശ്വാസമായി കാത്ത് ലാബിൻ്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ന ടത്തുന്നതിനാണ് പുരസ്കാരം.

23 വർഷമായി വർഷമായി ഡോക്ടറായി സേവനമനുഷ്ഠി ക്കുന്ന ഡോ: ബിജുമോൻ 11 വർഷത്തോളമായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി യിലെ ഹൃദ്രോഗ വിദഗ്ധനാണ്. ഇടയ്ക്ക് മൂന്ന് വർഷം എറണാകുളം ജനറലാശുപത്രിയിലേയ്ക്ക് സ്ഥലംമാറ്റം ലഭിച്ചിരു ന്നു. തുടർന്ന് കഴിഞ്ഞ വർഷം കാത്ത്ലാബ് ആരംഭിച്ച തോടെ  തിരികെയെത്തി. 22 ന് കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തിൽ  കോഴിക്കോട് വെച്ച് പുരസ്കാരം നല്കും.