കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരം

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 202223 വര്‍ഷത്തെ 10.5 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി പ്രസിഡന്റ്  അജിത രതീഷ് അറിയിച്ചു. ഉല്‍പ്പാദന മേഖലയില്‍ ക്ഷീരകര്‍ഷകര്‍ക്കായി 47 ലക്ഷം രൂപയും, ബ്ലോക്ക്തല എമര്‍ജന്‍സി വെറ്ററിനറി സേവനത്തിന് 09 ലക്ഷം രൂപയും, വനിതാഘടക പദ്ധതിയില്‍ കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിതമാക്കുന്നതിന് 05.85 ലക്ഷം രൂപയും, വനിതാ സംഘങ്ങള്‍ക്ക് ഫലവൃക്ഷതൈകള്‍ വിതരണത്തിനായി 13.335 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫുഡ് പ്രോസസ്സിംഗ് യൂണിറ്റിന് 08.5 ലക്ഷം രൂപയും, തേന്‍ സംസ്‌ക്കരണത്തിനായി തേന്‍മധുരം പദ്ധതിയ്ക്ക് 08 ലക്ഷം രൂപയും, വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് ആടുഗ്രാമം പദ്ധതിയ്ക്കായി 11 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

സേവന മേഖലയില്‍ വനിതകള്‍ക്കായി സമഗ്ര കാന്‍സര്‍ നിയന്ത്രണ പരിപാടിയ്ക്ക് 03 ലക്ഷം രൂപയും, പാലിയേറ്റീവ് രോഗികള്‍ക്കായി 20.85 ലക്ഷം രൂപയും, കുട്ടികളുടെ വിഭാഗത്തിന് 30 ലക്ഷം രൂപയും, ഭിന്നശേഷി വിഭാഗത്തിന് 30 ലക്ഷം രൂപയും, ഭവന നിര്‍മ്മാണത്തിന് 62.472 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. വിവിധ അംഗന്‍വാടികളുടെ കെട്ടിട നിര്‍മ്മാണത്തിനായി 13 ലക്ഷം രൂപയും, കുടിവെള്ള പദ്ധതികള്‍ക്കായി 45.18 ലക്ഷം രൂപയും, ശുചിത്വ പദ്ധതികള്‍ക്കായി 45.18 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജനറല്‍ പശ്ചാത്തല മേഖലയില്‍ 62.472 ലക്ഷം രൂപയും, പട്ടികജാതി ഭവന നിര്‍മ്മാണത്തിന് 40.59 ലക്ഷം രൂപയും, പഠന മുറിയ്ക്ക് 76 ലക്ഷം രൂപയും, എസ്.സി. എസ്.ടി. വിദ്യാര്‍ത്ഥികള്‍ക്ക് ഗഅട/ജടഇ പരിശീലനത്തിന് 70,000/ രൂപയും വകയിരുത്തിയിട്ടുണ്ട്. എസ്.സി. ഉല്‍പ്പാദന മേഖലയില്‍ 10 ലക്ഷം രൂപയും, സേവന മേഖലയില്‍ 11.52 ലക്ഷം രൂപയും, പശ്ചാത്തല മേഖലയില്‍ 48 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ഭവന നിര്‍മ്മാണത്തിന് 05.192 ലക്ഷം രൂപയും, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറിയ്ക്ക് 12 ലക്ഷം രൂപയും, നോണ്‍ റോഡ് മെയിന്റനന്‍സ് ഇനത്തില്‍ 94.25 ലക്ഷം രൂപയും വകയിരുത്തി. വൃക്കരോഗികള്‍ക്ക് ആശ്വാസമേകാനായി മുണ്ടക്കയം സി.എച്ച്.സി.യില്‍ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് 30 ലക്ഷം രൂപയും, എരുമേലി സി.എച്ച്.സി.-യിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 08 ലക്ഷം രൂപയും വകയിരുത്തിയതായി പ്രസിഡന്റ് അറിയിച്ചു.